Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനരക്ഷ യാത്ര 13ന്...

ജനരക്ഷ യാത്ര 13ന് ജില്ലയിൽ

text_fields
bookmark_border
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്രയെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയായതായി ജില്ല പ്രസിഡൻറ് കെ. സോമൻ, ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടയത്തുനിന്ന് എത്തുന്ന ജാഥയെ 13ന് രാവിലെ 10ന് തണ്ണീർമുക്കത്ത് സ്വീകരിക്കും. തുടർന്ന് ചേർത്തല ദേവീക്ഷേത്രത്തിന് സമീപത്തെ വേദിയിൽ ആദ്യ സമ്മേളനം. വൈകീട്ട് 4.30ന് ആലപ്പുഴ നഗരത്തിൽ യാത്ര എത്തും. തുടർന്ന് മുല്ലക്കൽ മഹേശ്വരി മൈതാനത്ത് സമ്മേളനം. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര ജലവിഭവ മന്ത്രി ഡോ. സത്യപാൽ സിങ് ഉൾപ്പെെടയുള്ളവർ പങ്കെടുക്കും. ജില്ലയിൽ ആകെ 9.5 കി.മീറ്ററാണ് ജാഥയുടെ പ്രയാണം. 14ന് രാവിലെ കുട്ടനാട്-ചെങ്ങന്നൂർ-തിരുവല്ല വഴി പത്തനംതിട്ടയിലേക്ക് ജാഥ കടക്കും. അതേസമയം, ജനരക്ഷ യാത്രയെ സി.പി.എം അസഹിഷ്ണുതയോടെയാണ് കാണുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ പറഞ്ഞു. നഗരത്തിൽ സ്ഥാപിച്ച പ്രചാരണസാമഗ്രികൾ നശിപ്പിച്ചു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തിെല്ലന്നും അദ്ദേഹം പറഞ്ഞു. കായൽ സംരക്ഷണ സദസ്സ് 13ന് ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി മാർത്താണ്ഡം കായലിലെ സർക്കാർ വക ഭൂമി കൈയേറിയതിൽ പ്രതിഷേധിച്ചും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും ജില്ല കോൺഗ്രസ് കമ്മിറ്റി 13ന് വൈകീട്ട് നാലിന് കായൽ സംരക്ഷണ സദസ്സും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിക്കും. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമാണ് സമ്മേളനമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ആഹ്ലാദ പ്രകടനം ആലപ്പുഴ: സംസ്ഥാനത്തെ മുഴുവൻ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡും ലൈസൻസും നൽകാൻ സർക്കാർ തീരുമാനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) പ്രകടനം നടത്തി. സി.പി.ഐ ജില്ല കൗൺസിൽ ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം നഗരചത്വരത്തിന് സമീപം സമാപിച്ചു. തുടർന്ന് സമ്മേളനം ജില്ല സെക്രട്ടറി പി.യു. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. എസ്. ഷരീഫ്, ചന്ദ്രൻ, രവീന്ദ്രൻ, കണ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story