Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തല കെ.വി.എം...

ചേർത്തല കെ.വി.എം ആശുപത്രി സമരം നഴ്​സുമാർ നിരാഹാരത്തിൽ

text_fields
bookmark_border
ചേര്‍ത്തല-: കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ നിരാഹാര സമരത്തില്‍. സമരം തുടങ്ങി 52 ദിവസം കഴിഞ്ഞിട്ടും പ്രശ്നപരിഹാരം ഉണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം ആരംഭിച്ചത്. ആന്‍ഷെറിന്‍ എന്ന യുവതിയാണ് തിങ്കളാഴ്ച മുതൽ നിരാഹാരം കിടക്കുന്നത്. ഒപ്പം പതിനഞ്ചോളം നഴ്സുമാരും രാപകലെന്നില്ലാതെ സമരപ്പന്തലിലുണ്ട്. ന്യായമായ ആവശ്യങ്ങള്‍ മാത്രമാണ് തങ്ങളുടേതെന്നും പരിഹാരം ഉണ്ടാകുന്നതുവരെ നിരാഹാര സമരം തുടരുമെന്നും നഴ്സുമാര്‍ പറഞ്ഞു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സര്‍ക്കാർ അനുവദിച്ച മിനിമം വേതനം നടപ്പാക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആശുപത്രി മാനേജ്മ​െൻറി​െൻറ പിടിവാശിയും വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെടാത്തതുമാണ് തീരുമാനമാകാതെ പോകുന്നതെന്ന് നഴ്സുമാര്‍ ആരോപിച്ചു. ലേബർ ഒാഫിസറുടെ മധ്യസ്ഥതയില്‍ പലവട്ടം ചര്‍ച്ച നടത്തി ഒടുവില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് കത്ത് നല്‍കി. എന്നിട്ടും നടപടി ഉണ്ടായില്ല. മന്ത്രി ടി.എം. തോമസ് ഐസക് മാനേജ്മ​െൻറുമായി ചര്‍ച്ച ചെയ്തപ്പോള്‍ സേവന--വേതന കാര്യങ്ങളില്‍ സര്‍ക്കാറും തൊഴില്‍വകുപ്പും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് മാനേജ്‌മ​െൻറ് പറെഞ്ഞങ്കിലും തുടര്‍നടപടി ഉണ്ടായില്ല. മത്സ്യത്തൊഴിലാളി സംഗമത്തിന് എതിരെയുള്ള ആരോപണം വിലപ്പോവില്ല -ചിത്തരഞ്ജൻ ആലപ്പുഴ: മത്സ്യത്തൊഴിലാളി ഫെഡറേഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമത്തി​െൻറ തൊഴിലാളി പങ്കാളിത്തം കണ്ട് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്ന് മത്സ്യബോർഡ് ചെയർമാനും ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ പി.പി. ചിത്തരഞ്ജൻ. കോൺഗ്രസ് നേതാക്കളുടെ നീക്കം വിലപ്പോവില്ല. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുകയാണ്. ഭൂമി വാങ്ങുന്നതിൽ വിലയുടെ കാര്യത്തിെല വ്യവസ്ഥകളിൽ ഭേദഗതി വരുത്താനും നടപടിയായി. ഇത്തരം പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് ഭരണകാലത്ത് ആലോചിച്ചിട്ടുപോലുമില്ല. മത്സ്യത്തൊഴിലാളി സമൂഹത്തിന് ഗുണംചെയ്യുന്ന പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന നുണപ്രചാരണത്തിലാണ് കോൺഗ്രെസന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. മത്സ്യമേഖലയിലെ തൊഴിലാളികളെ അണിനിരത്തി സി.െഎ.ടി.യു നടത്തിയ സംഗമം അവരെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story