Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൈ ടീ സംസ്ഥാനത്തിന്​...

'മൈ ടീ' സംസ്ഥാനത്തിന്​ പുറ​​േത്തക്കും

text_fields
bookmark_border
കൊച്ചി: ഗ്രീൻ ടീയിലും ബ്ലാക് ടീയിലുമായി അഞ്ച് രുചികളിൽ ഏറ്റൺക്രാഫ്റ്റ് കേരള വിപണിയിലെത്തിച്ച 'മൈ ടീ' ഐസ്ഡ് ടീ സംസ്ഥാനത്തിന് പുറത്തേക്കും ശൃംഖല വ്യാപിപ്പിക്കുന്നു. ഇൗ വർഷവും അടുത്ത വർഷവുമായി മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് കൂടി മൈ ടീ വിപണി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സംരംഭകരായ ജി. ജൈനേന്ദ്രൻ, ഷാനവാസ്, കാൽവിൻ റോഡ്രിഗസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശ്രീലങ്കൻ തേയില സത്തിൽ തയാറാക്കുന്ന മൈ ടീ കേരള വിപണിയിലെത്തിയത് 2017 മേയിലാണ്. ഇപ്പോൾ 3000 കടകളിൽ ലഭ്യമാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ ഭാഗമായി ദുൈബയിൽ ഓഫിസ് തുറന്നിട്ടുണ്ട്. പ്ലെയിൻ ഗ്രീൻ ടീ, പച്ചമാങ്ങ, നാരങ്ങ, ബ്ലാക് ടീയിൽ സ്ട്രോബറി, സുലൈമാനി എന്നിവയാണ് നിലവിലുള്ള രുചികൾ. ഗ്രീൻ ടീയുടെ ചവർപ്പ് പരമാവധി ഒഴിവാക്കിയാണ് പ്ലെയിൻ ഗ്രീൻ ടീ ഫ്ലേവറിലുള്ള മൈ ടീ വിപണിയിലെത്തിയിരിക്കുന്നത്. കേരളത്തിൽ ഉൽപാദന യൂനിറ്റ് തുടങ്ങാനും ഏറ്റൺക്രാഫ്റ്റ് പദ്ധതിയിട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story