Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ രണ്ടിടത്ത്​ പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം മുടങ്ങി

text_fields
bookmark_border
മൂവാറ്റുപുഴ: നഗരത്തിൽ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് പതിവാകുന്നു. നഗരത്തിൽ ചൊവ്വാഴ്ചമാത്രം രണ്ടിടത്താണ് പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൊഴുകിയത്. തർബിയ്യത്ത് ഹൈസ്കൂളിന് മുന്നിൽ ശനിയാഴ്ച രാവിലെ ആേറാടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായിരുന്നു. ഇതിന് സമീപമാണ് ചൊവ്വാഴ്ച രാവിലെ വീണ്ടും പൈപ്പ് പൊട്ടിയത്. കഴിഞ്ഞ മാസം രണ്ടുതവണ ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. നഗരമധ്യത്തിൻ നെഹ്റു പാർക്കിൽ പെട്രോൾ പമ്പിന് സമീപം പിറവം ബസ് സ്റ്റോപ്പിലും പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൊഴുകി. ഇതോടെ നഗരത്തിലെ വടക്കൻ മേഖലകളിലേക്കുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്ചയും മുടങ്ങി. കുടിവെള്ളം സ്ഥിരമായി മുടങ്ങുന്നത് നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കി. നാല് പതിറ്റാണ്ട് മുമ്പ് പ്രവർത്തനമാരംഭിച്ച മൂവാറ്റുപുഴ വാട്ടർ സെപ്ലെ പദ്ധതിയുടെ പൈപ്പുകൾ പലതും കാലപ്പഴക്കത്തെ തുടർന്ന് കേടുപാടുകൾ വന്നിരുന്നു. പൈപ്പ് പൊട്ടൽ പതിവായതോടെ മുൻ സർക്കാറി​െൻറ കാലത്ത് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുൻകൈയെടുത്ത് നഗരത്തിലെ പൈപ്പുകൾ മാറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. വാട്ടർ അതോറിറ്റി അധികൃതർ അടങ്കൽ തയാറാക്കി നൽകിയിരുെന്നങ്കിലും സർക്കാർ മാറിയതോടെ തുടർനടപടി ഉണ്ടായിട്ടില്ല. പൈപ്പ് പൊട്ടി വെള്ളം റോഡിലൊഴുകുന്ന വിവരം അറിയുമ്പോഴേക്കും ആ മേഖലയിലേക്കുള്ള കുടിവെള്ള വിതരണം നിർത്തി െവച്ച് പരാതി ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതുമൂലം നാട്ടുകാർ ദിവസങ്ങളോളം കുടിവെള്ളം കിട്ടാതെ വലയുന്ന സ്ഥിതിയാണ്. പൈപ്പുപൊട്ടലിന് സ്ഥിരം പരിഹാരം കാണാൻ നടപടിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story