Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി വൺ െമട്രോ...

കൊച്ചി വൺ െമട്രോ സ്മാർട്ട് കാർഡ്​ പരിഷ്കരിക്കുന്നു

text_fields
bookmark_border
കൊച്ചി: മെട്രോ യാത്രക്കാർക്കായി പുറത്തിറക്കിയ കൊച്ചി വൺ സ്മാർട്ട് കാർഡ് പരിഷ്കരിക്കുന്നു. കൂടുതൽ സവിശേഷതകളുള്ള പുതുക്കിയ കാർഡുകൾ ദീപാവലിക്ക് ശേഷം ഇറക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു. നിലവിലെ കാർഡും പ്രചാരത്തിലുണ്ടാകും. ഉപയോഗത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് മാറ്റിയെടുക്കാം. ആദ്യമായി എടുക്കുന്നവർക്ക് പരിഷ്കരിച്ച കാർഡാണ് നൽകുക. ഉപയോഗത്തി​െൻറ കാര്യത്തിൽ രണ്ട് കാർഡുകളും തമ്മിൽ വലിയ വ്യത്യാസമില്ല. ഉപഭോക്താക്കളുടെ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള പ്രത്യേകതകളോടെയായിരിക്കും കാർഡ് ഇറക്കുക. ഇവ മെട്രോ സ്റ്റേഷനുകളിൽ വിതരണം ചെയ്യും. ഷോപ്പിങ്, സിനിമ തിയറ്റർ, റീചാർജ്, ഹോട്ടൽ ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കും ഇൗ കാർഡ് ഉപയോഗപ്പെടുത്താം. എന്നാൽ, ഷോപ്പിങ്ങിനും മറ്റും ഉപയോഗിക്കുമ്പോൾ സ്വൈപ്പിങ്ങിൽ പ്രശ്നം വരുന്നതായി പലരും ശ്രദ്ധയിൽപെടുത്തിയെന്ന് കെ.എം.ആർ.എൽ അധികൃതർ പറയുന്നു. ഇവർക്ക് പുതിയ കാർഡുകളിലേക്ക് മാറാം. കാർഡ് ഉപയോക്താക്കൾക്ക് പാർക്കിങ് ഫീസിനത്തിൽ 20 ശതമാനം കിഴിവ് ലഭിക്കും. കൊച്ചി വൺ സ്മാർട്ട് കാർഡ് ആക്സിസ് ബാങ്കുമായി ചേർന്നാണ് കെ.എം.ആർ.എൽ അവതരിപ്പിച്ചത്. നാഷനൽ പേയ്മ​െൻറ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് കാർഡ് തയാറാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story