Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

മത്സ്യത്തൊഴിലാളികളിൽനിന്ന്​ യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
കളമശ്ശേരി: വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും പണം നൽകാമെന്ന് മോഹിപ്പിച്ച് . സുനാമി ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും നിശ്ചിത തുക അടച്ചാൽ വിദ്യാഭ്യാസ വായ്പയും ഭവന വായ്പയും നൽകാമെന്നും തെറ്റിദ്ധരിപ്പിച്ചാണത്രെ യുവതി പണം കൈപ്പറ്റിയത്. കളമശ്ശേരി പൊലീസിന് ലഭിച്ച പരാതിയിൽ തുടർ അന്വേഷണം കുത്തിയതോട് പൊലീസിന് കൈമാറിയതായി സി.ഐ എസ്. ജയകൃഷ്ണൻ അറിയിച്ചു. പണം കൈമാറ്റം ഏറെയും കുത്തിയതോട് ഭാഗത്തായിരുന്നതിനാലാണിത്. കളമശ്ശേരിയിലും അന്വേഷണം നടക്കുമെന്ന് സി.ഐ പറഞ്ഞു. ചെല്ലാനം, അഴീക്കൽ, വള്ളിത്തോട് പ്രദേശങ്ങളിലെ സ്ത്രീകൾ അടക്കമുള്ളവരെ കബളിപ്പിച്ചതായാണ് പരാതി ലഭിച്ചത്. ആലപ്പുഴ സ്വദേശിനിയെന്ന് പറയുന്ന യുവതി ജോലി ചെയ്യുന്ന കളമശ്ശേരിയിലെ ആരാധനാലയത്തി​െൻറ മറവിലാണ് തട്ടിപ്പെന്നും പരാതിയിലുണ്ട്. കസ്റ്റഡിയിൽ എടുത്ത യുവതിയെ കുത്തിയതോട് പൊലീസിന് കൈമാറിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story