Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനോട്ട് നിരോധനം നാടിനെ...

നോട്ട് നിരോധനം നാടിനെ തകർത്തപ്പോഴും ബി.ജെ.പി നേതാക്കൾ ശതകോടീശ്വരന്മാരാകുന്നു ^ടി.ജെ. വിനോദ്

text_fields
bookmark_border
നോട്ട് നിരോധനം നാടിനെ തകർത്തപ്പോഴും ബി.ജെ.പി നേതാക്കൾ ശതകോടീശ്വരന്മാരാകുന്നു -ടി.ജെ. വിനോദ് കൊച്ചി: നോട്ട് നിരോധനവും ജി.എസ്.ടിയും നാടിനെ തകര്‍ത്തപ്പോഴും ബി.ജെ.പി നേതാക്കള്‍ ശതകോടീശ്വരന്മാരാവുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്. ആരോപണങ്ങളില്‍ കുറ്റകരമായ മൗനം പുലര്‍ത്തുന്ന മോദിക്കെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ മകന്‍ അനധികൃതമായി കോടികള്‍ കൊയ്യുമ്പോള്‍ മോദിക്ക് നിശ്ശബ്ദത പാലിക്കേണ്ടി വരുന്നത് പാപത്തി​െൻറ ശമ്പളം പറ്റിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ, അബ്ദുൽ മുത്തലിബ്, ടി.എം. സക്കീര്‍ ഹുസൈന്‍, ലിനോ ജേക്കബ്, സേവ്യര്‍ തായങ്കരി, പി.കെ. അബ്ദുറഹ്മാന്‍, ജോസഫ് ആൻറണി, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, എം.ആര്‍. അഭിലാഷ്, ബാബു പുത്തനങ്ങാടി, പി.ഡി. മാര്‍ട്ടിന്‍, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story