Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവാർഡിന്​ അപേക്ഷ...

അവാർഡിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കാക്കനാട്: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2016 ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരത്തിനും മികച്ച യുവജന ക്ലബിനുമുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു. സാമൂഹികപ്രവർത്തനം, മാധ്യമപ്രവർത്തനം, കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം, ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 18 നും 40 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവാർഡിന് സ്വയം അപേക്ഷിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദേശം ചെയ്യുകയോ ആകാം. 50,001 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബുകളിൽ മികച്ചതിന് 50,001 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകും. ഇൗമാസം 30നകം അപേക്ഷ ജില്ല യുവജനകേന്ദ്രത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 9496195108. www.skywb.kerala.gov.in. സർട്ടിഫിക്കറ്റ് പരിശോധന കാക്കനാട്: ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിന് കീഴിൽ 2014 മുതൽ 2017 വരെ കെ.ടെറ്റ് പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്താത്ത പരീക്ഷാർഥികളുടെ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ അവസാന ഘട്ട പരിശോധന 20, 21 തീയതികളിൽ രാവിലെ 11 മുതൽ നാലുവരെ ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടക്കും. എസ്.എസ്.എൽ.സി, പ്രീഡിഗ്രി/പ്ലസ് ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാൾടിക്കറ്റും സഹിതം ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story