Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാടശേഖരത്തിലേക്ക് വഴി...

പാടശേഖരത്തിലേക്ക് വഴി നിർമിച്ചത് ഇറിഗേഷന്‍ കനാല്‍ നികത്തി; വിവാദവും കേസും

text_fields
bookmark_border
ആലങ്ങാട്: ഇറിഗേഷേന്‍ കനാല്‍ നികത്തി പാടശേഖരത്തിലേക്ക് അനധികൃതമായി വഴി നിർമിച്ചത് വിവാദമായി. കനാലുകള്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പും പെരിയാര്‍ വാലി അധികൃതരും ആലുവ പൊലീസില്‍ പരാതി നല്‍കി. കിഴക്കേ വെളിയത്തുനാട് തടിക്കകടവിലാണ് സംഭവം. ഇറിഗേഷന്‍വകുപ്പി​െൻറയും പെരിയാര്‍വാലിയുടെയും കനാലുകളാണ് സ്വകാര്യവ്യക്തി തകർത്ത് കോണ്‍ക്രീറ്റ് പാത നിർമിച്ചത്. മുണ്ടകൻ കൃഷിക്ക് നിലമൊരുക്കല്‍ നടക്കുന്നതിനാല്‍ നമ്പര്‍ ടു ഇറിഗേഷന്‍ കനാലില്‍ പമ്പിങ് നിര്‍ത്തിെവച്ചതിനിടെയായിരുന്നു പാത നിര്‍മാണം. തുടര്‍ച്ചയായ അവധിദിവസങ്ങളായിരുന്നതിനാൽ കർഷകരോ പ്രദേശവാസികളോ ഇത് ശ്രദ്ധിച്ചില്ല. വഴി പൂര്‍ത്തിയായപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. നാട്ടുകാർ പരാതി നൽകിയതോടെ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജുവി​െൻറ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ സ്ഥലത്തെത്തി. ഇറിഗേഷന്‍, പെരിയാര്‍ വാലി അധികൃതരെ വിളിച്ചുവരുത്തി. ഇറിഗേഷന്‍ കനാലുകളില്‍ നിര്‍മാണം നടത്തുന്നതിന് പഞ്ചായത്തി​െൻറയും വിവിധ വകുപ്പുകളുടെയും അനുമതി വേണമെന്നിരിക്കെ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് നിർമാണമെന്ന് കണ്ടെത്തി. കനാലുകള്‍ക്ക് കേടുപാട് കണ്ടെത്തിയതിനെത്തുടർന്ന് നഷ്ടപരിഹാരത്തിന് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസില്‍ പരാതി നല്‍കി. സ്ഥല ഉടമക്കെതിെര കേസെടുക്കണമെന്ന് കരുമാല്ലൂര്‍ പഞ്ചായത്തും ആവശ്യപ്പെട്ടു. പെരിയാര്‍വാലി കനാലിന് മൂന്നുലക്ഷത്തി​െൻറയും മൈനര്‍ ഇറിഗേഷന് ഒന്നര ലക്ഷത്തി​െൻറയും നാശനഷ്ടമാണ് കണക്കാക്കുന്നത്. കനാല്‍ തകര്‍ത്തവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ച കേസി​െൻറ ഗൗരവം കണക്കാക്കാതെ െപാലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story