Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാഠപുസ്തകം...

പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.ബി.പി.എസിലേക്ക് എം.എസ്.എഫ് മാര്‍ച്ച്

text_fields
bookmark_border
കാക്കനാട്: പാഠപുസ്തക അച്ചടിയും വിതരണവും വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നേതൃത്വത്തില്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) യിലേക്ക് മാര്‍ച്ച് നടത്തി. ഇടത് ഭരണത്തില്‍ വിദ്യാഭ്യാസമേഖല നാഥനില്ല കളരിയാണെന്നും സര്‍ക്കാറി​െൻറ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും സമരം ഉദ്ഘാടനം ചെയ്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ ആരോപിച്ചു. പാഠപുസ്തക അച്ചടിയിലെയും വിതരണത്തിലെയും അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് എം.എസ്.എഫ് തീരുമാനം. രണ്ടാംഘട്ട പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, വിതരണം ചെയ്ത പാഠപുസ്തകത്തിലെ അപാകതകള്‍ പരിഹരിക്കുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ല പ്രസിഡൻറ് അബ്ദുല്ല കാരുവിള്ളി അധ്യക്ഷത വഹിച്ചു. അറബിക് വിങ് കണ്‍വീനര്‍ കെ.ടി. റഊഫ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.എ. ഷുഹൈബ്, എം.എസ്.എഫ് ജില്ല ജന. സെക്രട്ടറി ഷഹബാസ് കാട്ടിലാന്‍, റമീസ് മുതിരക്കാലയില്‍, ഫാസില്‍ വല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story