Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് മുക്ത ഭാരതം...

കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നത് വിഡ്​ഢികൾ ^കെ. ശങ്കരനാരായണൻ

text_fields
bookmark_border
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നത് വിഡ്ഢികൾ -കെ. ശങ്കരനാരായണൻ കൊച്ചി: കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്ന് ചിന്തിക്കുകയും കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുകയും ചെയ്യുന്നവര്‍ വിഡ്ഢികളാണെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. കെ.പി.സി.സി വൈസ് പ്രസിഡൻറും മന്ത്രിയുമായിരുന്ന പോള്‍ പി. മാണി ചരമവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ഡി.സി.സി ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്‌റു, ഇന്ദിര കാലഘട്ടങ്ങളിലും കോണ്‍ഗ്രസിന് ക്ഷീണം ഉണ്ടായിട്ടുണ്ട്. തിരിച്ചുവരവ് വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ് പഴയകാല പ്രവര്‍ത്തനശൈലിയിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലമുറകളുടെ വിടവ് ഒരുതരത്തിലും ബാധിക്കാത്ത നേതാവായിരുന്നു പോള്‍ പി. മാണിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.ഐ.സി.സി വക്താവ് പി.സി. ചാക്കോ പറഞ്ഞു. ത​െൻറ മാര്‍ഗദര്‍ശിയും ആരാധനപുരുഷനുമായിരുന്നു പോള്‍ പി. മാണിയെന്ന് മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ.ഡി. ബാബുപോള്‍, കെ.പി. ധനപാലന്‍, വി.ജെ. പൗലോസ്, കെ.ബാബു, ബി.എ. അബ്ദുൽ മുത്തലിബ്, സി.പി. ജോയ്, പീറ്റര്‍, ജേക്കബ് മാസ്റ്റര്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, പ്രഫ. എന്‍.പി. വര്‍ഗീസ്, വി.പി. ജോര്‍ജ്, ലൂഡി ലൂയിസ് എന്നിവരും പങ്കെടുത്തു. പോള്‍ പി. മാണി സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story