Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി കപ്പൽശാലക്ക്​...

കൊച്ചി കപ്പൽശാലക്ക്​ നാവികസേനയുടെ 5400 കോടിയുടെ കരാർ

text_fields
bookmark_border
കൊച്ചി: ഇന്ത്യൻ നാവികസേനയിൽനിന്ന് കൊച്ചി കപ്പൽശാലക്ക് 5400 കോടി രൂപയുടെ കരാർ. ഇതോടെ കപ്പൽശാലയുടെ ഓഹരിസൂചികയിൽ 11 ശതമാനത്തി​െൻറ വർധന രേഖപ്പെടുത്തി. നാവികസേനക്കുവേണ്ടി എട്ട് വിമാന വാഹിനികളുടെ നിർമാണമാണ് കപ്പൽശാല ഏറ്റെടുത്ത് നടത്തുക. പ്രതിരോധ മന്ത്രാലയം നൽകിയ ടെൻഡറിൽ സ്വകാര്യ, പൊതുമേഖല യാർഡുകളുമായി മത്സരിച്ചാണ് കപ്പൽശാല കരാർ നേടിയത്. ആഗസ്റ്റിൽ നടന്ന കപ്പൽശാലയുടെ പ്രഥമ ഓഹരി വിൽപനയിലെ മികച്ച വിജയത്തിനുശേഷമാണ് ഈ മുന്നേറ്റം. ഓഹരിയുടെ വിതരണത്തുകയിൽ 35 ശതമാനത്തി​െൻറ വർധനയും രേഖപ്പെടുത്തി. 2017 ജൂൺ 30ന് അവസാനിച്ച പാദത്തിൽ കപ്പൽശാലയുടെ മൊത്തവരുമാനം 556.25 കോടിയും അറ്റലാഭം 91.16 കോടിയുമായി. വിമാനവാഹിനി കപ്പലി​െൻറ നിർമാണം നിലവിൽ കപ്പൽശാലയിൽ പുരോഗമിക്കുകയാണ്. ഇതുകൂടാതെ, ദ്വീപ സമൂഹങ്ങൾക്കായുള്ള രണ്ട് യാത്രക്കപ്പലുകളുടെ നിർമാണത്തിനും കരാറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story