Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീറോ മലബാർ സഭക്ക്​...

സീറോ മലബാർ സഭക്ക്​ ഷംഷാബാദിലും ഹൊസൂറിലും രൂപതകൾ

text_fields
bookmark_border
കൊച്ചി: സീറോ മലബാർ സഭക്ക് തെലുങ്കാനയിലെ ഷംഷാബാദ്, തമിഴ്നാട്ടിലെ ഹൊസൂർ എന്നിവിടങ്ങൾ കേന്ദ്രമാക്കി പുതിയ രൂപതകൾ സ്ഥാപിച്ച് ഫ്രാൻസിസ് മാർപാപ്പ ഉത്തരവായി. തമിഴ്നാട്ടിലെ തക്കല, രാമനാഥപുരം രൂപതകളുടെ അതിർത്തി ഹൊസൂറിന് പുറത്തുള്ള മറ്റ് പ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രൂപതകളില്ലാത്ത മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഷംഷാബാദ് കേന്ദ്രമായി രൂപത സ്ഥാപിച്ചത്. ഈ പ്രദേശങ്ങളിൽ അപ്പസ്േതാലിക് വിസിറ്റേറ്ററായി സേവനം ചെയ്തിരുന്ന തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലായിരിക്കും ഷംഷാബാദ് രൂപതയുടെ പ്രഥമമെത്രാൻ. ഇരിങ്ങാലക്കുട രൂപത വൈദികനായ ഫാ. സെബാസ്റ്റ്യൻ (ജോബി) പൊഴലിപറമ്പിലാണ് ഹൊസൂറിലെ നിയുക്ത മെത്രാൻ. 1956 ഏപ്രിൽ 21ന് തൃശൂർ പുത്തൻപള്ളി ബസ്ലിക്ക ഇടവകയിലാണ് മാർ റാഫേൽ തട്ടിലി​െൻറ ജനനം. തൃശൂർ സ​െൻറ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സ​െൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹം 1980 ഡിസംബർ 21നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1957 സെപ്റ്റംബർ ഒന്നിന് ഇരിങ്ങാലക്കുട രൂപതയിലെ പുല്ലൂർ ഇടവകയിലാണ് ഫാ. സെബാസ്റ്റ്യൻ പൊഴലിപറമ്പിലി​െൻറ ജനനം. വടക്കൻചേരി, ഒല്ലൂർ, അവിട്ടത്തൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സ​െൻറ് തോമസ് കോളജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കി. 1982 ഡിസംബർ 22ന് പൗരോഹിത്യം സ്വീകരിച്ചു. മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതകളുടെ ഉദ്ഘാടനവും സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story