Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടാപ്പകല്‍ വീട്...

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 17 പവന്‍ കവര്‍ന്നു

text_fields
bookmark_border
ചെങ്ങമനാട്: ദേശം സ്വര്‍ഗം റോഡില്‍ പട്ടാപ്പകല്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 17 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. 'അനന്ദകൃഷ്ണം' ദിനേശ്കുമാറി​െൻറ വീട്ടിലാണ് മോഷണം നടന്നത്. പിറകുവശത്തെ വാതില്‍ യന്ത്രമുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ദിനേശ്കുമാര്‍ പാലാരിവട്ടത്ത് വ്യാപാരിയും ഭാര്യ രൂപ എയര്‍ടെല്ലി​െൻറ ഹെേഡാഫിസിൽ ജീവനക്കാരിയുമാണ്. എൻജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ അടൂരില്‍ ഹോസ്റ്റലിലാണ്. പതിവുപോലെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ജോലി കഴിഞ്ഞ് രൂപ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് മേശകളും അലമാരകളും തുറന്നിട്ട നിലയില്‍ കണ്ടെത്തിയത്. വസ്ത്രങ്ങളും രേഖകളും വാരി വിതറിയ നിലയിലായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന പിതാവ് നാരായണനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ഒരാള്‍ക്ക് കടക്കാവുന്ന വിധത്തില്‍ യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. സ്വർണ മാലകള്‍, വളകള്‍, കമ്മല്‍, മോതിരങ്ങള്‍ തുടങ്ങിയവ നഷ്ടമായി. രണ്ട് വാച്ചുകളും പുതുതായി വാങ്ങി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും വിലപിടിപ്പുള്ള സുഗന്ധ ദ്രവ്യങ്ങളും കവർന്നു. നെടുമ്പാശ്ശേരി സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും എത്തിയിരുന്നു. പകല്‍ വീട് പതിവായി അടഞ്ഞുകിടക്കുന്നത് അറിയാകുന്നവരാകാം മോഷണത്തിന് പിന്നിലെന്നും സംശയിക്കുന്നു. കഴിഞ്ഞയാഴ്ച അത്താണി ഗവ. എല്‍.പി.സ്കൂളിന് സമീപവും സമാന രീതിയിൽ മോഷണം നടന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story