Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മീൻപിടിച്ച ബോട്ട് പിടികൂടി

text_fields
bookmark_border
മട്ടാഞ്ചേരി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മ​െൻറ് പട്രോളിങ്ങിനിടെ പിടിച്ചെടുത്തു. കന്യാകുമാരി തുത്തൂര്‍ സ​െൻറ് തോമസ് നഗര്‍ പി. നസിയാന്‍സി​െൻറ ഉടമസ്ഥതയിലുള്ള ബിയോ ഹിംഗിസ് എന്ന ബോട്ട് തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നൗകകളുടെ ലൈസന്‍സ് പരിശോധനക്കിടെയാണ് പിടിയിലായത്. 2016ൽ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ലൈസന്‍സില്ലാതെ നിരോധിത മത്സ്യബന്ധന മാര്‍ഗങ്ങളുപയോഗിച്ച് മീൻപിടിച്ചതിന് ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമീഷന്‍ കരിമ്പട്ടികയിൽപെടുത്തിയ നൗകകയാണിത്. തെളിവ് നശിപ്പിക്കാൻ എൻജിനും പേരും മാറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഫിഷറീസ് അസി. ഡയറക്ടര്‍ രാജീവ്, മറൈന്‍ എന്‍ഫോഴ്സ്മ​െൻറ് സി.ഐ കെ.ജി. ഷിബുകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റൻറ് റൊണാൾഡ്, സിവില്‍ പൊലീസ് ഓഫിസര്‍ സിജു എന്നിവരടങ്ങുന്ന സംഘമാണ് ബോട്ട് പിടിെച്ചടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story