Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ണാടിക്കാട് ബണ്ട്...

കണ്ണാടിക്കാട് ബണ്ട് തോട്ടിലെ മാലിന്യം നീക്കം ചെയ്യാൻ തുടങ്ങി

text_fields
bookmark_border
മരട്: വെള്ളക്കെട്ട് പരിഹരിക്കുന്നതി​െൻറ ഭാഗമായി കണ്ണാടിക്കാട് ഭാഗത്തെ ബണ്ട് തോട്ടിലെ മാലിന്യം ഫ്ലോട്ടിങ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ മഴയിൽ ദേശീയ പാതയടക്കം നാലോളം റോഡുകൾ വെള്ളത്തിനടിയിലാകുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. മരടിലെ കാനകളെല്ലാം ചേരുന്ന അയിനിത്തോട്ടിൽ മാലിന്യം കുമിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്. അയിനിത്തോട് ദേശീയ പാതയിലേക്ക് എത്തി വെള്ളം ഒഴുകിപ്പോകുന്ന ബണ്ട് തോട്ടിൽ കെട്ടിക്കിടക്കുന്ന മാലിന്യവും ചളിയുമാണ് നീക്കം ചെയ്യുന്നത്. മരടിൽ വെള്ളക്കെട്ടുണ്ടായ സ്ഥലം സബ് കലക്ടർ ഷീല ദേവിയുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശിച്ചിരുന്നു. തുടർന്ന് താൽക്കാലിക ആശ്വാസമെന്ന നിലക്ക് അയിനി ത്തോട് വന്നുചേരുന്ന ബണ്ട് തോട്ടിലെ മാലിന്യം ഭാഗികമായി നീക്കി നീരൊഴുക്ക് സുഗമമാക്കിയിരുന്നു. പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്ന നിലക്കാണ് മാലിന്യം നീക്കം ചെയ്യാനുള്ള ജോലി ആരംഭിച്ചത്. കണ്ണാടിക്കാട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് ജോലികൾ നടക്കുന്നത്. ചിത്രം es1 floting j cb -2 മരട് കണ്ണാടിക്കാട് ഭാഗത്തെ ബണ്ട് തോട്ടിലെ മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story