Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായെത്തിയ...

കഞ്ചാവുമായെത്തിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: ഇടുക്കി കട്ടപ്പനയിൽനിന്ന് കഞ്ചാവുമായെത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ഉടുമ്പൻചോല പാമ്പാടുംപാറ പഞ്ചായത്ത് കമ്പിയിരിവീട് സബീഷ് (28), വട്ടംതൊട്ടിയിൽ ബി. സന്തോഷ് (25) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.പി. സുജിത്തി​െൻറ നേതൃത്വത്തിൽ ആലപ്പുഴയിൽനിന്ന് പിടികൂടിയത്. അരക്കിലോ കഞ്ചാവും ഇന്നോവ കാറും പിടികൂടി. ജില്ലയിലേക്ക് കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് വാഹനപരിശോധന നടത്തിയത്. പ്രിവൻറിവ് ഒാഫിസർമാരായ കെ.ബി. ജിജികുമാർ, എ.ബി. ശ്രീകുമാർ, വി. സന്തോഷ് കുമാർ, കെ.വി. അശോകൻ, ഒ.കെ. സലിം, ടി.വി. സുർജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story