Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറുസ നിർദേശങ്ങൾ...

'റുസ' നിർദേശങ്ങൾ പ്രവൃത്തിപഥത്തിലേക്ക്​

text_fields
bookmark_border
ആലപ്പുഴ: സർവശിക്ഷ അഭിയാ​െൻറയും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാ​െൻറയും ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'റുസ' (രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ) ശിപാർശകൾ നടപ്പാകുന്നതോെട ഉന്നത വിദ്യാഭ്യാസരംഗത്തുനിന്നുള്ള സർക്കാർ പിന്മാറ്റത്തിന് തുടക്കമാവും. കേന്ദ്ര നിർദേശപ്രകാരം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇതിന് നടപടി ആരംഭിച്ചുകഴിഞ്ഞു. 2022നുമുമ്പ് ഉന്നത വിദ്യാഭ്യാസം പൂർണമായും സ്വകാര്യ മേഖലയിലേക്ക് പരിവർത്തിപ്പിക്കുകയും കുത്തകകൾക്ക് അടിയറ വെക്കുകയുമെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച റുസയുടെ മാർഗനിർദേശങ്ങൾ ചർച്ചകളില്ലാതെയാണ് കേരളത്തിൽപോലും നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന-സ്ഥാപന തലങ്ങളിലാണ് റുസ വിഭാവനം ചെയ്യുന്ന സമിതികൾ രൂപവത്കരിക്കുന്നത്. സമഗ്ര ദീർഘകാല വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകാൻ ചുമതലപ്പെട്ട സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിലി​െൻറ (ഷെക്ക്) ചെയർമാൻ പദവിയിൽ നേതൃപാടവം പ്രകടിപ്പിച്ച പൊതുരംഗത്തുള്ള ബുദ്ധിജീവിയെ അവരോധിക്കാമെന്ന മാർഗ നിർദേശത്തിലെ നിബന്ധന അപകടകരമാണെന്നാണ് വിലയിരുത്തുന്നത്. വൈസ് ചെയർമാനായി അക്കാദമിക ഭരണ നിർവഹണ പ്രവൃത്തി പരിചയമുള്ള വ്യവസായ മേഖലയിലെ പ്രഫഷനലിനെ നിയമിക്കാമെന്നും പറയുന്നുണ്ട്. കോളജുകളിലേക്ക് വരുേമ്പാൾ ബോർഡ് ഒാഫ് ഗവർണേഴ്സി​െൻറ അധ്യക്ഷൻ അക്കാദമിക വിദഗ്ധനാവണമെന്ന് നിർബന്ധമില്ലെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. അക്കാദമിക യോഗ്യതകളൊന്നുമില്ലാത്ത മാനേജ്മ​െൻറ് സ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്കും പദവി വഹിക്കാൻ തടസ്സമില്ലെന്ന് സാരം. ഷെക്ക് വൈസ് ചെയർമാ​െൻറ യോഗ്യതയിൽ വ്യവസായിക മേഖലയിൽനിന്നുള്ള പ്രഗല്ഭരെ എന്ന നിബന്ധന മുൻനിർത്തി സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കച്ചവടക്കാർക്ക് കടന്നുകയറാനും ഒരു തടസ്സവുമില്ല. വിദേശ-സ്വദേശ ബഹുരാഷ്ട്ര കുത്തകകൾക്ക് ഉന്നത വിദ്യാഭ്യാസ േമഖലയിലേക്ക് കടന്നുകയറാനും ആധിപത്യം ഉറപ്പിക്കാനുമുള്ള ഗൂഢപദ്ധതിയുടെ തുടക്കമാണിതെന്നാണ് ആേരാപണം. -വി.ആർ. രാജ മോഹൻ
Show Full Article
TAGS:LOCAL NEWS 
Next Story