Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏലിയാസ്​ ജോർജിന്​ ...

ഏലിയാസ്​ ജോർജിന്​ 'മാൻ ഓഫ് ദ ഇയർ' പുരസ്​കാരം

text_fields
bookmark_border
കൊച്ചി: പതിനഞ്ചാമത് കൺസ്ട്രക്ഷൻ വേൾഡി​െൻറ വാർഷിക അവാർഡുകളിൽ 'മാൻ ഓഫ് ദ ഇയർ' പുരസ്കാരത്തിന് കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് അർഹനായി. മുംബൈയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയും എം.എം.ആർ.ഡി.എ അഡീഷനൽ മെേട്രാപൊളിറ്റൻ കമീഷണറുമായ പ്രവീൺ ദരേദ് പുരസ്കാരം സമ്മാനിച്ചു. നിർമാണ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി തങ്ങളുടെ സ്ഥാപനങ്ങൾക്ക് മികച്ച മുന്നേറ്റം നേടിക്കൊടുത്തവർക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം. യുവസഹപ്രവർത്തകരുടെ ആശയങ്ങളാണ് ത​െൻറ പ്രവർത്തനങ്ങൾക്ക് ആധാരമെന്ന് യോഗത്തിൽ സംസാരിച്ച ഏലിയാസ് ജോർജ് പറഞ്ഞു. എ.എസ്.എ.പി.പി ഇൻഫോ ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പ്രതാപ് പടോഡ്, എൽ ആൻഡ് ടി വൈസ് പ്രസിഡൻറ് എം.വി. സതീഷ്, എ.എസ്.എ.പി.പി ഇൻഫോ ഗ്ലോബൽ ഗ്രൂപ് ചെയർമാൻ സുമിത് ബാനർജി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story