Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം; വ്യാപാരികളെ പുനരധിവസിപ്പിക്കണം

text_fields
bookmark_border
ആലുവ: മെട്രോ സൗന്ദര്യവത്കരണം തുടരണമെന്ന് താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. എന്നാൽ, ബൈപാസ് മേൽപാലത്തിനടിയിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കരുത്. മാർക്കറ്റ് നിർമാണത്തിന് പാലത്തിനടിയിൽ പുനരധിവസിപ്പിച്ചവരെ മാർക്കറ്റിലേക്ക് മാറ്റണം. പൊതുസ്ഥലം കൈയേറി വാഹന പാർക്കിങ്ങും കെട്ടിട നിർമാണവും നടത്തുന്നവരെ സഹായിക്കാനാണ് ചില സംഘടനകൾ ശ്രമിക്കുന്നത്. മാർക്കറ്റ് ബസ് സ്‌റ്റോപ് നിലനിർത്തി ബസ്‌ബേ നിർമിക്കണം. ചില കൈയേറ്റക്കാർ ബസ് സ്‌റ്റോപ് നീക്കാൻ ശ്രമിക്കുന്നു. ഇതിന് അധികൃതർ കൂട്ടുനിന്നാൽ പ്രക്ഷോഭം നടത്തും. സൗന്ദര്യവത്കരണം നീണ്ടാൽ കെ.എം.ആർ.എല്ലിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story