Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം തള്ളുന്നവരെ...

മാലിന്യം തള്ളുന്നവരെ സഹായിക്കു​െന്നന്ന നിലപാട്​; പഞ്ചായത്ത്​ അംഗം കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി

text_fields
bookmark_border
ആലുവ: റോഡില്‍ മാലിന്യം തള്ളുന്നവരെ അധികൃതര്‍ സഹായിക്കുെന്നന്ന് ആരോപിച്ച് ഭരണപക്ഷ അംഗം പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി. ഇടതുപക്ഷം ഭരിക്കുന്ന ചൂര്‍ണിക്കര പഞ്ചായത്തിലെ എന്‍.സി.പി അംഗം മനോജ് പട്ടാടാണ് ചൊവ്വാഴ്ച രാവിലെ കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയത്. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങളാണ് പതിവായി തള്ളുന്നതെന്ന് മനോജ് ആരോപിച്ചു. ഇതിനെതിരെ റെസിഡൻറ്‌സ് അസോസിയേഷന്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് മനോജ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷ നേതാവ് ബാബു പുത്തനങ്ങാടിയും ഈ വിഷയം ഉന്നയിച്ചു. പരാതികമ്മിറ്റി ഉടന്‍ കൂടണമെന്ന പ്രതിപക്ഷ നേതാവി​െൻറ ആവശ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച ചേരാൻ തീരുമാനിച്ചു. മാലിന്യം തള്ളുന്നവരെ സഹായിക്കുന്ന നിലപാട് തുടര്‍ന്നാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മനോജ് പട്ടാട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story