Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് കുത്തിതുറന്ന്...

വീട് കുത്തിതുറന്ന് 17പവൻ മോഷ്​ടിച്ചു

text_fields
bookmark_border
നെടുമ്പാശ്ശേരി: ദേശത്ത് വീട് കുത്തിത്തുറന്ന് 17 പവൻ സ്വർണം മോഷ്ടിച്ചു. വീട്ടിലുള്ളവർ ജോലിക്കുപോയ സമയത്താണ് പിൻവാതിൽ തകർത്ത് മോഷണം നടത്തിയത്. ചിറ്റമം പറമ്പ് വിനോദി​െൻറ വീട്ടിലായിരുന്നു മോഷണം. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി മേഖലയിൽ മോഷണം കൂടി വരുകയാണ്. കഴിഞ്ഞ ദിവസവും ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഒരു വീടി​െൻറ കാർഷെഡിൽനിന്ന് കാർ മോഷണം പോയിരുന്നു. കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story