Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലത്തില്‍ വിളക്കില്ല; ...

പാലത്തില്‍ വിളക്കില്ല; മെഴുകുതിരി തെളിച്ച് പ്രതിഷേധം

text_fields
bookmark_border
ആലുവ: പാലത്തില്‍ വഴിവിളക്കില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രകടനവും പ്രതീകാത്മക ദീപം തെളിക്കലും നടത്തി. ഉളിയന്നൂര്‍ --ഏലൂക്കര പാലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചത്. ഉളിയന്നൂരില്‍നിന്ന് കടുങ്ങല്ലൂര്‍, എടയാര്‍, ഏലൂര്‍, ആലുവ എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാണ് ഇൗ പാലം. നൂറുകണക്കിനാളുകളാണ് നിത്യേന ഈ പാലം വഴി സഞ്ചരിക്കുന്നത്. എന്നാല്‍, വെളിച്ചമില്ലാത്തതുമൂലം വാഹനങ്ങൾ അപകടത്തിൽപെടുന്നു. കൂടാതെ യാത്രക്കാര്‍ രാത്രി ഈ വഴി പോകാന്‍ ഭയക്കുന്നു. പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നു. മണ്ഡലം ജന. സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. കെ.ബി. റഫീഖ്, വിവേക് എസ്. കുമാര്‍, മുഹമ്മദ് അസ്‌ലം, നിഷ ബിജു, കെ.ബി. അന്‍സാരി, കെ.എ. ഹൈദ്രോസ്, കെ.എ. അന്‍വര്‍, എന്‍.ടി. സുദര്‍ശനന്‍, ഹരീഷ് പല്ലേരി, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ ea53 palam ഉളിയന്നൂര്‍ --ഏലൂക്കര പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story