Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതു പ്രവർത്തകനെതിരെ...

പൊതു പ്രവർത്തകനെതിരെ കള്ളക്കേസ്​: അച്ചടക്ക നടപടിക്ക്​ മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
കൊച്ചി: അനധികൃത നിലംനികത്തലിനെതിരെ പൊലീസിനോട് പരാതി പറഞ്ഞ പൊതുപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ സി.ഐക്കും എസ്.ഐക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സംഭവത്തിൽ എറണാകുളം സിറ്റി പൊലീസ് കമീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി. ആരോപണവിധേയരായ മുൻ ഇൻഫോപാർക്ക് സി.ഐ സാജൻ സേവ്യറും ഇൻഫോപാർക്ക് എസ്.ഐയുടെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ കണ്ണമാലി എസ്.ഐ തൃദീപ് ചന്ദ്രനും നവംബറിൽ എറണാകുളത്ത് നടത്തുന്ന സിറ്റിങ്ങിൽ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നാണ് കമീഷൻ നിർദേശം. കാക്കനാട് ചിറ്റേത്തുകര മേക്കോത്ത് വീട്ടിൽ ഷരീഫി​െൻറ പരാതിയിലാണ് നടപടി. 2016 ജനുവരി 30നാണ് സംഭവം. ചിറ്റേത്തുകരയിൽ അനധികൃതമായി നിലം നികത്തുന്നതറിഞ്ഞ് ഇൻഫോപാർക്ക് സ്റ്റേഷനിലെത്തിയ ഷരീഫിനെ സി.ഐയും എസ്.ഐയും ചേർന്ന് വധശ്രമക്കേസിൽ പ്രതിയാക്കിയെന്നാണ് പരാതി. തുടർന്ന് ഷരീഫി​െൻറ മാതാവ് നബീസ എറണാകുളം െഡപ്യൂട്ടി കമീഷണർ ഡോ. അരുൾ ബി. കൃഷ്ണക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം കള്ളക്കേസാണെന്ന് തെളിഞ്ഞത്. ചിറ്റേത്തുകര സ്വദേശികളായ മുഹമ്മദ്, മുഹമ്മദ് കാസിം എന്നിവരുമായി ചേർന്ന് സി.ഐയും എസ്.ഐയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കേസെന്ന് ഷരീഫ് പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story