Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധന നികുതി...

ഇന്ധന നികുതി കുറച്ചശേഷം കേന്ദ്രത്തിനെതിരെ യോജിച്ച സമരം ആലോചിക്കാം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
ഇന്ധന നികുതി കുറച്ചശേഷം കേന്ദ്രത്തിനെതിരെ യോജിച്ച സമരം ആലോചിക്കാം -ഉമ്മൻ ചാണ്ടി ആലപ്പുഴ: ഇന്ധന നികുതി കുറച്ചശേഷം കേന്ദ്രത്തിനെതിരെ സി.പി.എമ്മുമായി യോജിച്ച സമരം ആലോചിക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇന്ധനവില വർധിക്കുമ്പോൾ കേന്ദ്രത്തി​െൻറ അഭ്യർഥന മാനിച്ച് സംസ്ഥാനം മുമ്പ് നികുതി കുറച്ചിട്ടുണ്ട്. നികുതി കുറക്കാൻ സംസ്ഥാനം തയാറാകണം. ആക്രമണ പ്രവർത്തനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു വനിത നേതാക്കളെ സന്ദർശിച്ചശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിഗുരുതരമായ തെറ്റാണ് പൊലീസി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസും കെ.എസ്.യുവും തീരുമാനിച്ചിരിക്കുന്നത്. ബി.ജെ.പിയും ആക്രമണത്തി​െൻറ കാര്യത്തിൽ പിന്നോട്ടല്ല. അവർ ചെയ്യുന്ന ആക്രമണത്തെ അതിരൂക്ഷമായി കോൺഗ്രസ് എതിർത്തിട്ടുണ്ട്. വേങ്ങര തെരെഞ്ഞടുപ്പ് ഫലം ഭരണത്തി​െൻറ വിലയിരുത്തലാകുമെന്ന് പറയാൻ മുഖ്യമന്ത്രിക്കും പാർട്ടിക്കും ധൈര്യമില്ല. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story