Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്​മശാനത്തിലേക്കള്ള...

ശ്​മശാനത്തിലേക്കള്ള വഴി അടച്ചു; മൃതദേഹം അടക്കം ചെയ്യാനെത്തുന്നവർ വലയുന്നു

text_fields
bookmark_border
ചാരുംമൂട്: നൂറനാട് ലെപ്രസി സാനറ്റോറിയം ശ്മശാനം റോഡ് അടച്ചു. മൃതദേഹം അടക്കം ചെയ്യാൻ ബുദ്ധിമുട്ടെന്ന് അന്തേവാസികൾ. 1936ൽ നൂറനാട്ട് ലെപ്രസി സാനറ്റോറിയം പ്രവർത്തനം ആരംഭിച്ചത് മുതൽ ഇവിടത്തെ കോമ്പൗണ്ടിലുള്ള ശ്മശാനത്തിലേക്ക് പോകാൻ ഉപയോഗിച്ചുവന്ന വഴിയാണ് കഴിഞ്ഞ ദിവസം അടച്ചത്. സാനറ്റോറിയം ഭൂമിയിൽ നിന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് യൂനിറ്റിന് അനുവദിച്ചിട്ടുള്ള സ്ഥലം മതിൽ കെട്ടി തിരിക്കാൻ തുടങ്ങിയതോടെയാണ് ശ്മശാനത്തിലേക്കുള്ള വഴി അടഞ്ഞത്. അന്തേവാസികളിലെ വ്യത്യസ്ഥ മതവിഭാഗങ്ങളിൽപ്പെട്ടവർക്കായി ശ്മശാനത്തിൽ പ്രത്യേകം സ്ഥലം തിരിച്ചുനൽകിയിട്ടുണ്ട്. സാനറ്റോറിയത്തിൽനിന്നും മൃതദേഹവുമായി 300 മീറ്ററോളം നടന്നാൽ ശ്മശാനത്തിലെത്താം. എന്നാൽ, ഐ.ടി.ബി.പി അധികൃതർ കോമ്പൗണ്ട് മതിൽ നിർമിച്ചതോടെ സാനറ്റോറിയത്തിന് പുറത്തുള്ള റോഡിലൂടെ രണ്ടര കിലോമീറ്ററോളം സഞ്ചരിച്ച് വേണം മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ. അന്തേവാസികളെ സംബന്ധിച്ച് ഇത് ഏറെ ബുദ്ധിമുട്ടിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട ദിവാകരൻ എന്ന അന്തേവാസിയുടെ മൃതദേഹം ബന്ധുക്കളെത്തി കൊല്ലത്തുള്ള വീട്ടിലെത്തിച്ചാണ് സംസ്കരിച്ചത്. ഞായറാഴ്ച മരിച്ച പൊന്നപ്പ​െൻറ മൃതദേഹം പുറത്തെ റോഡുവഴി ആംബുലൻസിലാണ് ശ്മശാനത്തിലെത്തിച്ചത്. ഐ.ടി.ബി.പിക്ക് വിട്ടുകിട്ടിയ സ്ഥലത്താണ് ശ്മശാനത്തിലേക്കുള്ള വഴി കടന്നുപോകുന്നത്. ഇതാണ് ഇവിടെ മതിൽ ഉയരാൻ കാരണമായത്. എന്നാൽ, മൃതദേഹം മറവുചെയ്യുന്ന സന്ദർഭങ്ങളിലെങ്കിലും വഴിനടക്കാനുള്ള സൗകര്യം ഒരുക്കണമെന്നതാണ് അന്തേവാസികളുടെ ആവശ്യം. ഈ ആവശ്യം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അന്തേവാസികൾ പറഞ്ഞു. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തൽ; കാർത്തികപ്പള്ളി താലൂക്കിൽ ക്യാമ്പുകൾ ഇന്ന് ആരംഭിക്കും ആലപ്പുഴ: റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് കാർത്തികപ്പള്ളി താലൂക്കിലെ പരാതി പരിഹാരത്തിനായി റേഷൻകട തലത്തിൽ നടക്കുന്ന ക്യാമ്പുകൾ ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്. വിവിധ ഓഫിസുകളിൽ പരാതി നൽകിയവർ പരാതി രസീത്, രേഖകൾ, റേഷൻ കാർഡ് സഹിതം നേരിട്ട് ഹാജരാകണം. ചൊവ്വാഴ്ച നടക്കുന്ന ക്യാമ്പുകളും ഹാജരാകേണ്ട സ്ഥലവും: ആറ്, ഏഴ് നമ്പർ റേഷൻ ഡിപ്പോ -ഡിപ്പോ ആറ്, നമ്പർ 212, 250 -ചേപ്പാട് എസ്.സി.ബി. 2259, നമ്പർ 138,136 -റേഷൻ ഡിപ്പോ 138, നമ്പർ 18 -ശ്രീനാരായണ സംസ്കാരിക നിലയം, 228, 230 -റേഷൻ ഡിപ്പോ 230. ബുധനാഴ്ച റേഷൻ ഡിപ്പോ നമ്പർ എട്ട്, ഒമ്പത് -റേഷൻ ഡിപ്പോ എട്ട്, നമ്പർ 185,186 -കരുവാറ്റ ഗുരുമന്ദിരം, നമ്പർ 98 -റേഷൻ ഡിപ്പോ 98, നമ്പർ 133, 257 -റേഷൻ ഡിപ്പോ 133, നമ്പർ 19 -റേഷൻ ഡിപ്പോ 19, നമ്പർ 227, 246 -റേഷൻ ഡിപ്പോ 246. 12ന് റേഷൻ ഡിപ്പോ നമ്പർ 10, 270 -റേഷൻ ഡിപ്പോ 270, നമ്പർ 215, 216 -റേഷൻ ഡിപ്പോ 216, നമ്പർ 20 -റേഷൻ ഡിപ്പോ 20, നമ്പർ 134 -റേഷൻ ഡിപ്പോ 134, നമ്പർ 232, 233 -റേഷൻ ഡിപ്പോ 232, നമ്പർ 100 -റേഷൻ ഡിപ്പോ 100. 13ന് റേഷൻ ഡിപ്പോ നമ്പർ 11, 12 -റേഷൻ ഡിപ്പോ 12, നമ്പർ 226, 132, 22, 101 -അതത് റേഷൻ ഡിപ്പോ, നമ്പർ 234, 235 -റേഷൻ ഡിപ്പോ 234. 14ന് 102 -റേഷൻ ഡിപ്പോ 102ലും ക്യാമ്പുകൾ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story