Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയറിനോടുള്ള...

കയറിനോടുള്ള ലോകത്തി​െൻറ ആഭിമുഖ്യം മേഖലക്ക്​ പുതുജീവൻ പകരും ^വി.എസ്

text_fields
bookmark_border
ആലപ്പുഴ: സ്വാഭാവികനാര് എന്ന നിലയിൽ കയറിനോടും കയർ ഉൽപന്നങ്ങളോടും വിവിധ രാജ്യങ്ങൾ ആഭിമുഖ്യം പുലർത്തുന്നത് കയർ മേഖലക്ക് പുതുജീവൻ നൽകുമെന്ന് ഭരണപരിഷ്‌കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. 'കയർ കേരള-2017' രാജ്യാന്തര പ്രദർശന വിപണനമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയറി​െൻറ പ്രതാപം വീണ്ടെടുക്കാനുള്ള അർഥവത്തായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. മേഖലയുടെ മുന്നേറ്റത്തിന് കയർകേരള ഊർജം പകരും. കേരളത്തി​െൻറ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് കുതിപ്പുനൽകിയത് കയർമേഖലയാണ്. കാലങ്ങളായി കയർ തൊഴിലാളികളുടെ സ്ഥിതി മോശമാണ്. പലപ്പോഴും മുതലാളിമാരും വൻകിടക്കാരുമാണ് നേട്ടം കൊയ്തത്. ഇന്ന് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങൾ നേരിടുന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു. 10 വർഷം കൊണ്ട് 50,000 പേർക്ക് തൊഴിൽ നൽകുന്ന ആധുനിക വ്യവസായമായി കയർ മേഖലയെ വളർത്തുമെന്ന് രണ്ടാം കയർ പുനഃസംഘടന പ്രഖ്യാപനം നടത്തിയ ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. മലബാർ മേഖലയിൽ കയർബോർഡി​െൻറ നേതൃത്വത്തിൽ ഡീഫൈബറിങ് യൂനിറ്റുകൾ ആരംഭിച്ചാൽ ചകിരി ക്ഷാമത്തിന് പരിഹാരം കാണാം. പരമ്പരാഗത മേഖലകളുടെ വികസനത്തിന് സഹായകമായ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നതായി മത്സരവിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ച മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കയർ അെപക്‌സ് ബോഡി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. കയർ കേരള മാധ്യമ അവാർഡുകൾ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിതരണം ചെയ്തു. കയർ വികസന ഡയറക്ടർ എൻ. പദ്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കയർ ബോർഡ് വൈസ് ചെയർമാൻ സി.കെ. പദ്മനാഭൻ, ആർ. നാസർ, കെ. പ്രസാദ്, കെ.ആർ. ഭഗീരഥൻ, സായ്കുമാർ, കെ.കെ. ഗണേശൻ, എൻ.സി.ആർ.എം.ഐ ഡയറക്ടർ ഡോ. കെ.ആർ. അനിൽ എന്നിവർ സംസാരിച്ചു. ബിമൽ തമ്പിക്ക് അവാർഡ് ആലപ്പുഴ: കയർ കേരളയിലെ മികച്ച വാർത്ത ചിത്രത്തിനുള്ള അവാർഡ് 'മാധ്യമം' ഫോേട്ടാഗ്രാഫർ ബിമൽ തമ്പിക്ക്. 15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മന്ത്രി തോമസ് െഎസകിൽ നിന്ന് ഏറ്റുവാങ്ങി. ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡുകളിൽ ഒന്നാം സ്ഥാനം 'മീഡിയവണിനാണ്. റിപ്പോർട്ടർ ടി.കെ. ഹരീഷും കാമറമാൻ മാഹിമും അവാർഡ് ഏറ്റുവാങ്ങി. 'മനോരമ ന്യൂസ്' റിപ്പോർട്ടർ കെ.സി. ബിപിൻ, കാമറമാൻ ബോണി ജോസഫ് എന്നിവർക്കാണ് രണ്ടാം സ്ഥാനം. മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർക്കുള്ള അവാർഡുകളിൽ ഒന്നാംസ്ഥാനം 'കേരളകൗമുദി' റിപ്പോർട്ടർ മഞ്ജു എം. ജോയ്, രണ്ടാം സ്ഥാനം 'ദേശാഭിമാനി' ബ്യൂറോ ചീഫ് ലെനി ജോസഫ് എന്നിവർക്കും വാർത്ത ചിത്രത്തിന് 'മലയാള മനോരമ' ഫോട്ടോഗ്രാഫർ സജിത് ബാബു രണ്ടാം സ്ഥാനവും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story