Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എം.എസ് കോളജ്​:...

സി.എം.എസ് കോളജ്​: ഇടക്കാല ഉത്തരവ്​ നടപ്പാക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: കോട്ടയം സി.എം.എസ് കോളജിന് മുന്നിലെ റോഡിലൂടെയുള്ള പ്രകടനങ്ങൾ നിരോധിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. കോളജി​െൻറ പ്രവേശന കവാടത്തിലും പരിസരത്തും കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് തടഞ്ഞും കോളജിന് മുന്നിലെ റോഡിലൂടെ രാഷ്ട്രീയ പാർട്ടികൾ പ്രകടനം നടത്തുന്നത് നിരോധിച്ചും 2013 ൽ ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പൊലീസ് നടപ്പാക്കണമെന്നാണ് നിർദേശം. ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയൽ നൽകിയ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കിയാണ് നിർദേശം. ജൂൺ 30ന് റോഡിന് മുന്നിൽ പ്രകടനം നടത്തിയത് കോളജി​െൻറ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്. എന്നാൽ, ഈ റോഡ് പൊതു റോഡാണെന്നും കാമ്പസിലേക്കുള്ള റോഡല്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന വലിയൊരു കാമ്പസാണ് സി.എം.എസിനുള്ളതെന്നും ഇതിലൂടെ കടന്നുപോകുന്ന പൊതുറോഡിലെ പ്രകടനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഹരജിക്കാര​െൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോളജിനു മുന്നിലെ റോഡ് പൊതു റോഡാണോ സ്വകാര്യ റോഡാണോ എന്നൊന്നും നോക്കാതെ ഉത്തരവു പാലിക്കാൻ പൊലീസിന് നിർദേശം നൽകിയത്. പൊതു റോഡല്ലെന്ന വാദത്തിന് പ്രസക്തിയില്ലാത്തതിനാൽ പൊലീസ് മുൻ ഉത്തരവ് പാലിച്ചേ പറ്റൂവെന്ന് കോടതി പറഞ്ഞു. കോടതിയുത്തരവ് പാലിക്കാത്തതിനാൽ പൊലീസ് കുറ്റക്കാരാണ്. ഉത്തരവ് നടപ്പാക്കാൻ തയാറാണെന്ന് പൊലീസ് ഉറപ്പു നൽകിയ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹരജി തീർപ്പാക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story