Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമ്പത്ത്​ കസ്​റ്റഡി...

സമ്പത്ത്​ കസ്​റ്റഡി മരണം: പുനഃപരിശോധന ഹരജി തള്ളി

text_fields
bookmark_border
കൊച്ചി: പുത്തൂർ ഷീല വധക്കേസിലെ പ്രതിയായ സമ്പത്തി​െൻറ കസ്റ്റഡി മരണക്കേസിൽ കുറ്റപത്രം സ്വീകരിച്ചതിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. െഎ.പി.എസുകാരായ ബി.എസ്. മുഹമ്മദ് യാസീന്‍, വിജയ് സാഖറെ എന്നിവരെ ഒഴിവാക്കി സി.ബി.െഎ നൽകിയ കുറ്റപത്രം സ്വീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി ചോദ്യംചെയ്ത് സമ്പത്തി​െൻറ സഹോദരൻ മുരുകേശൻ നൽകിയ ഹരജിയാണ് സെഷൻസ് ജഡ്ജി എൻ. അനിൽകുമാർ തള്ളിയത്. കേസിൽ ഏഴ് വർഷം മുമ്പ് അഞ്ച് പേർക്കെതിരെയും മൂന്ന് വർഷം മുമ്പ് ഏഴ് പേർക്കെതിരെയും സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, കുറ്റപത്രത്തിൽനിന്ന് ചിലരെ ഒഴിവാക്കിയത് ചോദ്യംചെയ്ത് ഹരജി സമർപ്പിച്ചതുമൂലം വിചാരണ അനന്തമായി നീെണ്ടന്നും ഹരജിക്കാരന് കുറ്റപത്രം നൽകപ്പെട്ട 12 പേരുടെ വിചാരണയിൽ ഒരു താൽപര്യമില്ലെന്നും ഒഴിവാക്കിയവർക്കെതിരായ അന്വേഷണത്തിലാണ് താൽപര്യമെന്നും കോടതി വിമർശിച്ചു. കുറ്റപത്രത്തിൽ വരാത്ത ആരെങ്കിലും കേസിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ വിചാരണ ഘട്ടത്തിൽ ചൂണ്ടിക്കാണിക്കാം. ഉചിതമെന്ന് തോന്നിയാൽ സെഷൻസ് കോടതിക്ക് അതിൽ ഇടപെടാൻ കഴിയും. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പിന്നീട് ഒഴിവാക്കാൻ മതിയായ കാരണങ്ങൾ സി.ബി.െഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ സി.െജ.എം കോടതി അന്തിമ റിപ്പോർട്ട് സ്വീകരിച്ചത് നിയമവിരുദ്ധമോ അനുചിതമോ ആണെന്ന് പറയാൻ കഴിയില്ല. വിചാരണ നടപടികൾ വേഗത്തിലാക്കാൻ 52 പേജുള്ള ഉത്തരവിൽ സെഷൻസ് കോടതി സി.ജെ.എം കോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. 2010 മാര്‍ച്ച് 29നാണ് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്ത സമ്പത്ത് മലമ്പുഴ റിവര്‍സൈഡ് കോട്ടേജില്‍ കൊല്ലപ്പെടുന്നത്. എസ്.ഐമാരായ പി.വി. രമേശ്, ടി.എന്‍. ഉണ്ണികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ശ്യാമപ്രസാദ്, ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍, ബിനു ഇട്ടൂപ്പ്, കോൺസ്റ്റബിള്‍മാരായ പാലക്കാട് പുതുശ്ശേരി സ്വദേശി ജോണ്‍സണ്‍ ലോബോ, വേണോലി സ്വദേശി ടി.ജെ. ബ്രിജിത്ത്, വള്ളിക്കോട് സ്വദേശി അബ്ദുല്‍ റഷീദ്, ഗ്രേഡ് എ.എസ്.ഐ ഒളശ്ശേരി സ്വദേശി കെ.രാമചന്ദ്രന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ കെ. മാധവന്‍, കോണ്‍സ്റ്റബിള്‍ പാലക്കാട് കടുംതുരുത്തി സ്വദേശി എസ്. ഷിലന്‍, സി.ഐ വിബിന്‍ദാസ് എന്നിവരാണ് കുറ്റപത്രം നല്‍കപ്പെട്ട 12 പ്രതികള്‍. അന്നത്തെ ഐ.ജിയായിരുന്ന ബി.എസ്. മുഹമ്മദ് യാസീനും എസ്.പിയായിരുന്ന വിജയ് സാഖറെയും ആക്രമണത്തിൽ നേരിട്ടോ അല്ലാതെയോ പങ്കെടുത്തതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.െഎ ഇവരെ ഒഴിവാക്കിയത്. എന്നാല്‍, കസ്റ്റഡി മരണക്കേസില്‍ മേലുദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ സാഖറെക്കെതിരെ വകുപ്പുതല നടപടി സി.ബി.ഐ ശിപാര്‍ശ ചെയ്തിരുന്നു. െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് പുറമെ 10ലേറെ ഉദ്യോഗസ്ഥരെയും സി.ബി.െഎ ഒഴിവാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story