Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസികള്‍ക്കായി...

പ്രവാസികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും ^മന്ത്രി ചന്ദ്രശേഖരൻ

text_fields
bookmark_border
പ്രവാസികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും -മന്ത്രി ചന്ദ്രശേഖരൻ കൊച്ചി: പ്രവാസികള്‍ക്കായി സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മാണ ബോര്‍ഡി​െൻറ ഇടപ്പള്ളി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭവന നിര്‍മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തും. കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇപ്പോഴും വീടില്ല. സംസ്ഥാനത്തി​െൻറ സാമ്പത്തികരംഗത്ത് ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസികളിലും സ്വന്തമായി വീട് ഇല്ലാത്ത നിരവധി പേരുണ്ട്. ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണ് ഭവനനിര്‍മാണ ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് വീടുെവക്കാന്‍ വായ്പ നല്‍കിയത്. പലരും വായ്പ തിരിച്ചടക്കാത്തതുമൂലം സ്ഥാപനം പ്രതിസന്ധി നേരിടുകയാണ്. വായ്പ തിരിച്ചടക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. സ്ത്രീ സുരക്ഷക്കായാണ് സ്ത്രീകള്‍ക്കായി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സജ്ജീകരിക്കുന്നെതന്നും മന്ത്രി പറഞ്ഞു. ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഒമ്പതാമത്തെയും ജില്ലയിലെ രണ്ടാമത്തെയും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലാണ് ഇടപ്പള്ളിയിലേത്.
Show Full Article
TAGS:LOCAL NEWS 
Next Story