Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅക്ഷയപാത്രം ഇന്ന്​...

'അക്ഷയപാത്രം' ഇന്ന്​ തുറക്കും

text_fields
bookmark_border
കൊച്ചി: നഗരത്തിൽ ഇനി വിശക്കുന്നവർ ഉണ്ടാകില്ല. കഴിഞ്ഞ അഞ്ച് വർഷമായി വിശക്കുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണം നൽകി വരുന്ന ഫൗണ്ടേഷൻ ഫോർ അന്നം ചാരിറ്റി ഈസ് (ഫെയ്‌സ്) വിശക്കുന്നവർക്കായി ഇനി 24 മണിക്കൂറും സൗജന്യ ഭക്ഷണം നൽകും. അക്ഷയപാത്രം എന്നു പേരിട്ടിരിക്കുന്ന പദ്ധതി ചൊവ്വാഴ്ച രാവിലെ 10ന് രക്ഷാധികാരി പ്രഫ. എം. കെ. സാനു ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ഫെയ്‌സ് ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് യുവതലമുറക്കും പൊതുസമൂഹത്തിനും അറിവ് പകരുന്നതിനായി ആരംഭിച്ച മുഖം മാസികയുടെ പ്രകാശനം പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ നിർവഹിക്കും. പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിൽ മുഖ്യാതിഥിയാകും. ഭക്ഷണം കിട്ടാതെ വിശന്ന് വലയുന്ന ആർക്കും ഫെയ്സി​െൻറ അയ്യപ്പൻകാവിലെ ഓഫിസിലെത്തി ഓഫിസിൽ സ്‌ഥാപിച്ചിരിക്കുന്ന മണി അടിച്ചാൽ ഏത് സമയത്തും ഭക്ഷണം ലഭിക്കും. കൊച്ചിയിലെ തെരുവോരങ്ങളിൽ ഭക്ഷണം ലഭിക്കാതെ അലയുന്നവർ ഉണ്ടാകാൻ പാടില്ല എന്നാണ് ഫെയ്‌സ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് ടി.ആർ. ദേവൻ പറഞ്ഞു. പദ്ധതി ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പിന്നീട് സംസ്‌ഥാനവ്യാപകമായി തന്നെ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. വാർത്ത സേമ്മളനത്തിൽ ഫെയ്‌സ് ഓഡിറ്റർ ടി. വിനയ്കുമാർ, സെക്രട്ടറി സാലിഷ് അരവിന്ദാക്ഷൻ, ജോ.സെക്രട്ടറി റോണി ദേവസ്യ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story