Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറവന്യൂ റിക്കവറി...

റവന്യൂ റിക്കവറി ഒത്തുതീർപ്പ്​ സംഗമം

text_fields
bookmark_border
മൂവാറ്റുപുഴ: ബാങ്ക് വായ്പയെടുത്ത് റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് കുടിശ്ശിക തുക പരമാവധി ഇളവുകളോടെ തിരിച്ചടക്കാൻ റവന്യുൂ റിക്കവറി ഒത്തുതീർപ്പ് സംഗമം നടത്തുമെന്ന് മൂവാറ്റുപുഴ തഹസിൽദാർ അറിയിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലുള്ളവർക്ക് 11ന് രാവിലെ 10ന് മൂവാറ്റുപുഴ താലൂക്ക് കോൺഫറൻസ് ഹാളിലും പാമ്പാക്കുട ബ്ലോക്ക് പരിധിയിലുള്ളവർക്ക് 13ന് രാവിലെ 10ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിപാടി. എൻജിനീയർ ഒഴിവ് മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറായി നിയമിക്കുന്നതിന് ബി.ടെക് (സിവിൽ) യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ വിദ്യാഭ്യാസ,- തൊഴിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയും ബയോഡാറ്റയും 17-ന് വൈകീട്ട് അഞ്ചി-ന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story