Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല കലോത്സവം:...

ഉപജില്ല കലോത്സവം: സ്വാഗതസംഘ രൂപവത്​കരണം ഇന്ന്​

text_fields
bookmark_border
മൂവാറ്റുപുഴ: വിദ്യാഭ്യാസ ഉപജില്ല കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടൂര്‍ എബനേസര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 'പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം' മൂവാറ്റുപുഴ: വിലവര്‍ധന മൂലം ജീവിതം ദുസ്സഹമായ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമാകുന്ന ആരോഗ്യ ഇൻഷുറന്‍സ് പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് കേരള സര്‍വിസ് പെന്‍ഷനേഴ്‌സ് ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അഞ്ചുമാസമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതി അവസാനിപ്പിക്കണം. കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡൻറ് എ.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എസ്.ഇ.യു സംസ്ഥാന കൗണ്‍സിലര്‍ അഷറഫ് മാണിക്യം മുഖ്യപ്രഭാഷണം നടത്തി. ടി.എ. റഷീദ്, എം.എം. ഹമീദ്, എ.കെ. ബാവ എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളായി കെ.എം. സെയ്തുമുഹമ്മദ് (പ്രസി), കെ.ഇ. സുലൈമാന്‍ (വൈസ് പ്രസി), ഇ.എം. ഖാദര്‍ (ജന. സെക്ര), എം.എം. മൂസ (സെക്ര), എം.എം. സലീം (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story