Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാലയത്തിന് ഒരു...

'വിദ്യാലയത്തിന് ഒരു പുസ്തകം' സന്ദേശയാത്ര

text_fields
bookmark_border
കൂത്താട്ടുകുളം: ക്ലാസ് മുറികൾ വായനശാലകളാക്കാൻ പുസ്തക ശേഖരണവുമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ. ഒക്ടോബർ 14, 15 തീയതികളിലാണ് 'വിദ്യാലയത്തിന് ഒരു പുസ്തകം' എന്ന പേരിൽ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. തെരുവുനാടകവും പാട്ടും വായനക്കുറിപ്പ് അവതരണവുമായി നാടുചുറ്റുന്ന കലാജാഥയിലൂടെ 34 സ്വീകരണ കേന്ദ്രങ്ങളിൽനിന്ന് പുസ്തകങ്ങളും ബാലമാസികകളും സ്വീകരിക്കും. 14 ന് രാവിലെ 8.30ന് സ്കൂളിൽ നിന്നാരംഭിക്കുന്ന സന്ദേശയാത്ര ദേവമാതക്കുന്ന്, ഇടയാർ, കിഴകൊമ്പ്, ചമ്പമല, പുതുവേലിക്കവല വഴി 19 കേന്ദ്രങ്ങൾ പിന്നിട്ട് കൂത്താട്ടുകുളം സെൻട്രൽ കവലയിൽ സമാപിക്കും. 15ന് രാവിലെ 8.30ന് മാരുതി കവലയിൽ നിന്നാരംഭിക്കുന്ന സന്ദേശയാത്ര 17 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം അമ്പലംകുന്നിൽ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story