Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവം ഉപജില്ല...

പിറവം ഉപജില്ല കായികമേള: മണീട് ഗവ. വി.എച്ച്​.എസ്.എസിന് ഓവറോൾ

text_fields
bookmark_border
പിറവം: ഉപജില്ല സ്കൂൾ കായികമേള നാമക്കുഴി ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഉപജില്ലയിലെ 42 സ്കൂളുകളിൽനിന്ന് തൊള്ളായിരത്തോളം കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ 228 പോയൻറ് നേടി മണീട് ഗവ. വി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പിറവം സ​െൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജിൽസ് പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. പ്രഫ. ടി.കെ. തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മായ ശേഖർ, എ.ഇ.ഒ പദ്മകുമാരി, ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ.എൻ. സുകുമാരൻ, ഹെഡ്മിസ്ട്രസ് കെ. മിനിമോൾ, എസ്.ഡി.എസ്.ജി.എ സെക്രട്ടറി സിബി സിറിയക്, പി.ടി.എ പ്രസിഡൻറ് സാബു അലക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story