Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡനക്കേസ്​:...

പീഡനക്കേസ്​: അമ്മയു​െടയും രണ്ടാനച്ഛ​െൻറയും ജാമ്യ ഹരജി തള്ളി

text_fields
bookmark_border
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയുെടയും രണ്ടാനച്ഛ​െൻറയും ജാമ്യ ഹരജി ഹൈകോടതി തള്ളി. രണ്ടാനച്ഛൻ നിരപരാധിയാണെന്ന വാദവുമായി പെൺകുട്ടിയുടെ അച്ഛൻ രംഗത്തെത്തിയെങ്കിലും വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷ​െൻറ വാദംകൂടി അംഗീകരിച്ചാണ് ജാമ്യ ഹരജികൾ കോടതി തള്ളിയത്. കായംകുളം സ്വദേശിനിയായ 12 വയസ്സുകാരിയെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്നാണ് കേസ്. ഇൗ കേസിൽ കുട്ടിയുടെ പിതാവ് രണ്ട് ഹരജികൾ നൽകിയിരുന്നു. കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാനായിരുന്നു ഒരു ഹരജി. രണ്ടാനച്ഛൻ നിരപരാധിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു മറ്റൊന്ന്. എന്നാൽ, രണ്ടാനച്ഛനാണ് പീഡിപ്പിച്ചതെന്ന വാദത്തിൽ പെൺകുട്ടി ഉറച്ചുനിൽക്കെ ഇയാളെ രക്ഷിക്കാൻ പിതാവ് രംഗത്തെത്തിയതെന്തിനെന്ന് വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story