Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കേക്കര^...

കിഴക്കേക്കര^ -അടൂപ്പറമ്പ് റോഡ് വീതികൂട്ടൽ: സർവേ പുനരാരംഭിച്ചു

text_fields
bookmark_border
കിഴക്കേക്കര- -അടൂപ്പറമ്പ് റോഡ് വീതികൂട്ടൽ: സർവേ പുനരാരംഭിച്ചു മൂവാറ്റുപുഴ: നഗരത്തിൽ നിന്നാരംഭിക്കുന്ന കിഴക്കേക്കര- -അടൂപ്പറമ്പ് റോഡ് വീതികൂട്ടുന്നതിനുള്ള സർവേ നടപടികള്‍ പുനരാരംഭിച്ചു. കൊച്ചി--ധനുഷ്‌കോടി ഹൈവേയിലെ ചാലിക്കടവ് ജങ്ഷനിൽ നിന്നാരംഭിച്ച് തേനി വരെ നീളുന്ന സംസ്ഥാന പാതയെ തൊടുപുഴ റോഡുമായി ബന്ധിപ്പിക്കുന്ന ബൈപാസ് റോഡി​െൻറ സ്ഥലമെടുപ്പ് സർവേയാണ് തുടങ്ങിയത്. രണ്ടുവര്‍ഷം മുമ്പ് പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് സർവേകല്ല് സ്ഥാപിച്ചിരുന്നു. സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയാറാവുകയും ചെയ്തു. എന്നാല്‍, ചിലരുടെ എതിര്‍പ്പ് മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ തുക അനുവദിച്ചതോടെയാണ് താലൂക്ക് സർവേയര്‍ സി.ആര്‍. ജഗദീഷ്, പൊതുമരാമത്ത് ഓവര്‍സിയര്‍മാരായ കെ.സി. പ്രീജ, ടി.ജെ. ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ സർവേ നടപടി തുടങ്ങിയത്. സർവേ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതോടെ കല്ല് സ്ഥാപിക്കൽ നടപടികള്‍ തുടങ്ങും. പുറമ്പോക്ക് ഭൂമിയും കൂടുതലായി ആവശ്യമുള്ള സ്ഥലവും ഏറ്റെടുക്കുന്നതിന് ഉടമകള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും വീതി കൂട്ടാനുള്ള നടപടികള്‍ വേഗത്തിൽ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story