Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരോഹിങ്ക്യൻ...

രോഹിങ്ക്യൻ അഭയാർഥികൾക്ക് പി.ഡി.പി വസ്​ത്രശേഖരം അയച്ചു

text_fields
bookmark_border
കൊച്ചി: രോഹിങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ അഭ്യർഥന പ്രകാരം പാർട്ടി ഘടകങ്ങൾ സമാഹരിച്ച 30 ടൺ ഓളം വസ്ത്രശേഖരം എറണാകുളത്തുനിന്ന് കയറ്റി അയച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള വസ്ത്രങ്ങൾ കലൂർ മണപ്പാട്ടിപറമ്പിലുള്ള ഇൻസാഫ് ഭവനിലായിരുന്നു സമാഹരിച്ചിരുന്നത്. പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ സുബൈർ സബാഹി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, ടി.എ. മുജീബ്റഹ്മാൻ ജില്ല പ്രസിഡൻറ് വി.എം. അലിയാർ, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. താവി (ജമ്മു കശ്മീർ), മേവാത് (ഹരിയാന), മഥുര (യു.പി) തുടങ്ങിയ ക്യാമ്പുകളിലുള്ള പതിനയ്യായിരം പേർക്കാണ് ഒന്നാംഘട്ടം വസ്ത്രങ്ങൾ കയറ്റി അയക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story