Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇതര സംസ്ഥാന തൊഴിലാളികൾ ...

ഇതര സംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ; വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കും ^കലക്ടർ

text_fields
bookmark_border
ഇതര സംസ്ഥാന തൊഴിലാളികൾ സുരക്ഷിതർ; വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കും -കലക്ടർ കൊച്ചി: ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾ പൂർണ സുരക്ഷിതരാണെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ അക്രമം പെരുകുന്നുവെന്ന് വാട്സ്ആപ് പോലുള്ള സാമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറേറ്റിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന തൊഴിൽ, പൊലീസ്, റവന്യൂ വകുപ്പുകളുടെ യോഗം വ്യാജപ്രചാരണം സംബന്ധിച്ച വാർത്ത ചർച്ച ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച തൊഴിൽ വകുപ്പ് അധികൃതർ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ ജനസമ്പർക്ക പരിപാടിയ പരിഹാരത്തി​െൻറ മാതൃകയിൽ അദാലത് സംഘടിപ്പിക്കുമെന്നും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story