Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകകപ്പ്: കാണിക​െള...

ലോകകപ്പ്: കാണിക​െള കുറച്ചത്​ നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കാണാൻ 60,000 പേർക്ക് അവസരമുണ്ടായിരുന്നിട്ടും മുപ്പതിനായിരത്തിൽ താഴെ മാത്രം പേർക്ക് പാസ് നൽകിയത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആയിരക്കണക്കിന് ഫുട്ബാൾ േപ്രമികൾക്ക് അവസരം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കസേരകളാണ് സ്റ്റേഡിയത്തിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇത് നിയമവിരുദ്ധവും കളികാണാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. സ്റ്റേഡിയത്തിൽ കുടിവെള്ളം സൗജന്യമായി നൽകുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ പരിശോധന അധികൃതർ തടസ്സപ്പെടുത്തിയതായും ആരോപണമുണ്ട്. ഭക്ഷ്യസാധനങ്ങൾ ന്യായവിലയ്ക്ക് വിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ കമീഷണർ സ്റ്റേഡിയത്തിനുള്ളിൽ പരിശോധന നടത്തുന്നതിന് ആവശ്യാനുസരണം ജീവനക്കാരെ നിയമിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story