Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാർ കയറ്റിയയച്ച ...

യാത്രക്കാർ കയറ്റിയയച്ച ലഗേജുൾപ്പെടെ പോർട്ടർമാർക്ക് കൈകാര്യം ചെയ്യാമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: യാത്രക്കാർ കയറ്റിയയച്ച ലഗേജുൾപ്പെടെ കൈകാര്യം ചെയ്യാൻ റെയിൽേവയുമായി കരാർ ഒപ്പിട്ട പോർട്ടർമാർക്ക് അവകാശമുണ്ടെന്ന് ഹൈകോടതി. പാർസൽ കൈകാര്യം ചെയ്യാൻ കരാറെടുത്തവരുടെ അവകാശത്തിൽ ഇത് വരില്ല. യാത്രക്കാരനല്ലാത്ത വ്യക്തി ബുക്ക് ചെയ്ത് അയക്കുന്ന പാർസൽ കൈകാര്യം ചെയ്യാനാണ് പാർസൽ കരാറുകാർക്ക് അവകാശമുള്ളതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റെയിൽേവ പോർട്ടർമാരും പാർസൽ കരാറുകാരും തമ്മിെല തർക്കത്തെ തുടർന്ന് തൃശൂർ ലൈസൻസ്ഡ് റെയിൽേവ കൂലി പോർട്ടേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. 1989ലെ റെയിൽേവ ആക്ട് അനുസരിച്ച് യാത്രക്കാർ കൊണ്ടുവരുന്നതും കയറ്റി അയക്കുന്നതുമായ ലഗേജ് കമ്പാർട്ട്മ​െൻറുകളിലോ ബ്രേക്ക് വാനിലോ കയറ്റി അയക്കാം. റെയിൽേവ കമേഴ്സ്യൽ മാന്വലിലെ മാനദണ്ഡങ്ങൾ പാലിച്ച് ഇവ കൈകാര്യം ചെയ്യാൻ പോർട്ടർക്ക് അവകാശമുണ്ട്. പാർസൽ കരാറുകാരുടെ അവകാശത്തി​െൻറ പേരിൽ പോർട്ടർമാരെ ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story