Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എം.എ കൊച്ചി ശാഖ...

ഐ.എം.എ കൊച്ചി ശാഖ പ്രവർത്തനവർഷം ഉദ്ഘാടനം

text_fields
bookmark_border
കൊച്ചി: സ്ഥിരം കുറ്റവാളികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ചാലേ സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാനാവൂവെന്ന് എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ അഭിപ്രായപ്പെട്ടു. ഐ.എം.എ കൊച്ചി ശാഖയുടെ പുതിയ പ്രവർത്തനവർഷത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗുണ്ടലിസ്റ്റിൽ ഉൾപ്പെട്ട ഏഴായിരത്തിൽപരം ക്രിമിനലുകളിൽ വലിയൊരു വിഭാഗത്തിനും മാനസിക വൈകല്യങ്ങളുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും ലഹരിക്ക് അടിമകളുമാണ്. ഇവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് സാമൂഹിക സുരക്ഷക്ക് അനിവാര്യമാണെന്നും ഐ.ജി പറഞ്ഞു. ഐ.എം.എ കൊച്ചി ശാഖയുടെ അടുത്ത ഒരു വർഷത്തെ കർമ പദ്ധതികൾ പ്രസിഡൻറ് ഡോ. വർഗീസ് ചെറിയാൻ വിശദീകരിച്ചു. സംസ്ഥാനത്ത് ഡോക്ടർമാർക്ക് അവർ ചികിത്സിക്കുന്ന രോഗികെളക്കാൾ കുറഞ്ഞ ആയുർദൈഘ്യമാണ് ഉള്ളതെന്ന് ഐ.എം.എ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ആരോഗ്യപരിപാലനത്തിന് കർമപരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ഡോ. എം.എം. ഹനീഷ്, ഡോ. എം. നാരായണൻ, ഡോ. വി. മധു, ഡോ. വി.പി. കുര്യയ്പ്, ഡോ. സുനിൽ മത്തായി, ഡോ. േഗ്രസി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story