Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോധ്ര: വിവാദം...

ഗോധ്ര: വിവാദം സൃഷ്​ടിച്ച്​ അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ

text_fields
bookmark_border
ആസൂത്രിതമെന്ന് നാനാവതി കമീഷൻ; ആകസ്മികമെന്ന് ബാനർജി കമീഷൻ അഹ്മദാബാദ്: ഗുജറാത്തിൽ മുസ്ലിം വിരുദ്ധ വർഗീയ കലാപത്തിൽ ആയിരത്തിലേറെപ്പേർ കൊല്ലപ്പെടാനിടയാക്കിയ ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവത്തെപ്പറ്റി രണ്ട് അന്വേഷണ കമീഷനുകൾ സമർപ്പിച്ചത് വ്യത്യസ്ത റിപ്പോർട്ടുകൾ. ഇതു രണ്ടും അതിലെ നിലപാടുകൾമൂലം ഏറെവിവാദം സൃഷ്ടിച്ചു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര േമാദി നിയോഗിച്ച ജസ്റ്റിസ് ജി.ടി. നാനാവതി കമീഷൻ ഗോധ്ര തീവെപ്പ് ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് കണ്ടെത്തിയപ്പോൾ യു.പി.എ സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് നിയോഗിച്ച സുപ്രീംകോടതി റിട്ട. ജസ്റ്റിസ് യു.സി. ബാനർജിയുടെ കണ്ടെത്തൽ ഇതിന് കടകവിരുദ്ധമായിരുന്നു. അക്രമികൾ പുറത്തുനിന്ന് കടത്തിക്കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് ട്രെയിനിന് തീവെക്കുകയായിരുന്നുവെന്ന വാദഗതി ബാനർജി കമീഷൻ പൂർണമായും നിരാകരിച്ചു. സബർമതി എക്സ്പ്രസി​െൻറ എസ്-6 കോച്ചിൽ ആകസ്മികമായാണ് തീ പടർന്നതെന്നും പുറത്തുനിന്ന് തീപിടിക്കുന്ന എന്തെങ്കിലും അകത്തേക്ക് എറിഞ്ഞിട്ടുണ്ടാകാനുള്ള സാധ്യതയില്ലെന്നും കമീഷൻ അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. കോച്ചിനുള്ളിൽ ഭക്ഷണം പാകം ചെയ്തതോ കത്തുന്ന സിഗരറ്റ് കുറ്റി ഉപേക്ഷിച്ചതോ ആകാം അപകട കാരണമെന്നാണ് ബാനർജി കമീഷൻ റിപ്പോർട്ടിൽ പറഞ്ഞത്. ആദ്യം കത്തുന്ന മണവും പിന്നീട് കനത്തപുകയും അതിനുശേഷം തീയുമാണുണ്ടായതെന്നും പുറത്തുനിന്നുള്ള വസ്തു തീപിടിത്തത്തിന് കാരണമായാൽ ഇങ്ങനെ സംഭവിക്കില്ലെന്നും ബാനർജി കമീഷൻ ചൂണ്ടിക്കാട്ടി. ത്രിശൂലം ധരിച്ച കർസേവകരായിരുന്നു ട്രെയിനിലെ 90 ശതമാനം യാത്രക്കാരെന്നും പുറത്തുനിന്ന് അക്രമി കയറിയാൽ ഇവർ കൈയും കെട്ടി നോക്കിയിരിക്കുമായിരുന്നില്ലെന്നും റിപ്പോർട്ട് നിരീക്ഷിച്ചു. തീയിൽനിന്ന് നിലത്തുകൂടി ഇഴഞ്ഞ് പുറത്തുവന്നവരുടെ മൊഴിയും 250 പേർ രക്ഷപ്പെട്ടതും റിപ്പോർട്ട് എടുത്തുകാട്ടി. പുകയിൽ ശ്വാസംമുട്ടിയാണ് 59 പേർ മരിച്ചതെന്നും ജസ്റ്റിസ് ബാനർജി വ്യക്തമാക്കിയിരുന്നു. അതേസമയം, നാനാവതി കമീഷൻ, ഗോധ്ര തീവെപ്പിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതിനൊപ്പം സംഭവത്തിനുശേഷം നടന്ന മുസ്ലിം കൂട്ടക്കുരുതിയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് മന്ത്രിസഭാംഗങ്ങളെയും പൊലീസ് ഒാഫിസർമാരെയും പൂർണമായും സംരക്ഷിക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. കർസേവകർ സഞ്ചരിച്ച എസ് 6 കോച്ച് കത്തിക്കാൻ മൗലവി ഉമർജിയും മറ്റ് ആറുപേരും ചേർന്ന് പദ്ധതി തയാറാക്കിയെന്നും ഒരു രാത്രി മുഴുവൻ അമാൻ െഗസ്റ്റ് ഹൗസിൽ തങ്ങിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. കേസിലെ പ്രതികൾ 140 ലിറ്റർ പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങി. പിന്നീട് ഇതൊഴിച്ച് ട്രെയിൻ കത്തിക്കുകയായിരുന്നു. തീപിടിച്ച കോച്ചിൽ നിന്ന് ആളുകൾ രക്ഷപ്പെടാതിരിക്കാൻ എസ്-6, എസ്-7 കോച്ചുകൾക്കുനേരെ 20 മിനിറ്റോളം കല്ലെറിഞ്ഞുവെന്നും നാനാവതി കമീഷൻ റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം, നാനാവതി കമീഷൻ റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ത​െൻറ നിലപാടുകൾ നിരാകരിക്കാൻ ഒരു വിധത്തിലും ജസ്റ്റിസ് യു.സി ബാനർജി തയാറായില്ല. inner box ഗുജറാത്ത് വംശഹത്യ അഹ്മദാബാദ്: ഗോധ്ര കലാപാനന്തരം ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യയിൽ കൊല്ലപ്പെട്ടത് രണ്ടായിരത്തോളം പേർ. എന്നാൽ, ആയിരത്തിലേറെപേർ കൊല്ലപ്പെെട്ടന്നാണ് ഒൗദ്യോഗിക കണക്ക്. 1,044 പേർ കൊല്ലപ്പെട്ടു, 223 പേരെ കാണാതായി, 2500 പേർക്ക് പരിക്കേറ്റു എന്നിങ്ങനെയാണ് ഒൗദ്യോഗിക കണക്ക്. കലാപത്തിൽ സംസ്ഥാന വ്യാപകമായി സംഘ്പരിവാർ നേതൃത്വത്തിൽ ക്രൂരമായ കൊലപാതകങ്ങളും കൊള്ളിവെപ്പും കൊള്ളയും ബലാത്സംഗങ്ങളും അരങ്ങേറി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. സർക്കാറി​െൻറ മുഴുവൻ സംവിധാനങ്ങളും വർഗീയ കലാപത്തിന് ഒത്താശ ചെയ്തുവെന്ന് ആരോപണമുയർന്നു. പല സ്വതന്ത്ര അന്വേഷണ ഏജൻസികളും പ്രശസ്തരായ സാമൂഹിക പ്രവർത്തകരുമടക്കമുള്ളവർ ഗുജറാത്ത് കലാപത്തിലെ സർക്കാർ പങ്ക് തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നു. മുസ്ലിംകളുടെ സ്വത്തുക്കൾ തിരഞ്ഞുപിടിച്ച് നശിപ്പിച്ചതിനും തെളിവുകൾ കിട്ടി. കലാപത്തി​െൻറ ഭാഗമായി ഗുൽബർഗ് സൊൈസറ്റിയിൽ നടന്ന കൂട്ടക്കുരുതിയിൽ 35 പേരാണ് ഇരയായത്. കോൺഗ്രസി​െൻറ മുൻ എം.പി ഇഹ്സാൻ ജാഫരിയെയും ഇവിടെ ചുട്ടുകൊന്നു. ഗുൽബർഗ് സൊസൈറ്റിയിൽനിന്ന് 31 പേരെ കാണാതാവുകയും ചെയ്തു. നരോദ പാട്യയിൽ 97 മുസ്ലിംകളെയാണ് കൊലപ്പെടുത്തിയത്. വഡോദരയിലെ ഹനുമാൻ തെക്രിയിലുള്ള ബെസ്റ്റ് ബേക്കറി തീവെച്ച് 14 പേരെ കൊലപ്പെടുത്തി. ഇതടക്കം സംസ്ഥാനവ്യാപകമായി നിരവധി കൂട്ടക്കുരുതികളാണ് തീവ്ര ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story