Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരേഡ് മൈതാനിയിലും...

പരേഡ് മൈതാനിയിലും പരിശീലനം തുടങ്ങി

text_fields
bookmark_border
മട്ടാഞ്ചേരി: പൈതൃകത്തി​െൻറ പേരുപറഞ്ഞ് ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ പരിശീലന മൈതാനത്തിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നത് തടസ്സപ്പെട്ടതിനെ തുടർന്ന് പരിശീലനം നടക്കാതിരുന്ന പരേഡ് മൈതാനിയിൽ ഒടുവിൽ ടീമെത്തി. ഫിഫക്ക് വേണ്ടി തയാറാക്കിയ എല്ലാ മൈതാനങ്ങളിലും പരിശീലനം ആരംഭിച്ചെങ്കിലും വെളിച്ചക്കുറവിനെ തുടർന്ന് പരേഡ് മൈതാനത്ത് പരിശീലനത്തിന് ടീം എത്താത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോടികൾ ചെലവഴിച്ച് നവീകരിച്ച മൈതാനത്ത് പരിശീലനം നടത്താത്തത് കായിക പ്രേമികളെയും പ്രകോപിപ്പിച്ചു. ഇതേ തുടർന്നാണ് തിങ്കളാഴ്ച നൈജർ ടീം പരേഡ് മൈതാനത്ത് പരിശീലനത്തിന് എത്തിയത്. അഞ്ചര മണിയോടെ എത്തിയ ടീം ഇരുട്ടായതിനെത്തുടർന്ന് ആറേകാലോടെ പരിശീലനം നിർത്തി മടങ്ങി. അതേസമയം വെളി മൈതാനത്ത് ഫ്ലഡ് ലൈറ്റ് വെളിച്ചത്ത് പരിശീലനം നടന്നു. ഉത്തര കൊറിയൻ ടീമാണ് ഇവിടെ പരിശീലനം നടത്തിയത്. ഏതായാലും പരേഡ് മൈതാനത്ത് ടീമെത്തിയത് കായിക പ്രേമികൾക്ക് സന്തോഷം നൽകിയിട്ടുണ്ട്. ചേംബർ ഭാരവാഹികൾ മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡൻറായി രാജേഷ് അഗർവാളിനെ തെരെഞ്ഞടുത്തു. മധുസൂധനൻ ഗുപ്തയാണ് വൈസ് പ്രസിഡൻറ് അബ്രഹാം ഫിലിപ്പ്, അൻവർ ഹാഷിം, ജി.പി. ഗോയൽ, കെ.ബി. രാജൻ, രാജ് കുമാർ ഗുപ്ത എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഭീകരതക്കെതിരെ ബഹുജനകൂട്ടായ്മ വൈറ്റില: ആർ.എസ്.എസ് ഭീകരതക്കെതിരെ വൈറ്റിലയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ പ്രഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു പി. രാജീവ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.പി.എ.സി. ലളിത, ലളിതകലാ അക്കാദമി ചെയർമാൻ ടി.എ. സത്യപാൽ, സേവ്യർ പുൽപ്പാട്ട്, കെ. ചന്ദ്രൻ പിള്ള, പ്രഫ. മാത്യു പൈലി, സി.എം. ദിനേശ് മണി, സി.കെ. മണിശങ്കർ, കെ.എൻ. ഗോപിനാഥ് എന്നിവർ സംസാരിച്ചു. സി.എൻ. മോഹനൻ സ്വാഗതവും കെ.ഡി. വിൻസ​െൻറ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story