Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകസ്​റ്റഡിയില്‍നിന്ന്​...

കസ്​റ്റഡിയില്‍നിന്ന്​ രക്ഷപ്പെട്ട ഫാൻറം പൈലി പിടിയില്‍

text_fields
bookmark_border
ആറ്റിങ്ങല്‍: പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷണക്കേസ് പ്രതി ഫാൻറം പൈലി എന്ന മടവൂര്‍ അയണിക്കാട്ടുകോണം സജിന മന്‍സിലില്‍ ഷാജി (30) പിടിയിലായി. കഴിഞ്ഞ മാസം 23ന് കൊല്ലത്തു വെച്ചാണ് ട്രെയിനില്‍നിന്ന് ഫാൻറം പൈലി രക്ഷപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് വടക്കന്‍ പറവൂര്‍ കോടതിയില്‍ വിചാരണക്കായി കൊണ്ടുപോയി തിരികെ വരവെയാണ് രക്ഷപ്പെടല്‍. കൊല്ലം െറയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൊല്ലം സിറ്റി പൊലീസി​െൻറ സഹായത്തോടെ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. രക്ഷപ്പെട്ട പ്രതി കൊല്ലം പരവൂരുള്ള ഒളിത്താവളത്തില്‍ കഴിഞ്ഞു. അടുത്ത ദിവസം പരവൂര്‍ മീനാറുള്ള പ്രവീണി​െൻറ ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. തിരുനല്‍വേലിയിലെ ഒളിത്താവളത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന്, ആറ്റിങ്ങല്‍ സി.ഐയും ഷാഡോ പൊലീസ് ടീമും തമിഴ്‌നാട്ടില്‍ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍നിന്ന് രക്ഷപ്പെട്ട് വര്‍ക്കല ഭാഗത്തേക്ക് വരുന്നതിനിടെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം നഗരൂരില്‍ വെച്ച് തിങ്കളാഴ്ച രാവിലെ പിടികൂടുകയായിരുന്നു. പരവൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി വന്നിരുന്നത്. ഈ ബൈക്കും പിടിച്ചെടുത്തു. രണ്ടുവര്‍ഷംമുമ്പ് വെഞ്ഞാറമൂട് നടന്ന മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് ഫാൻറം പൈലിയെയും കൂട്ടാളികളെയും റൂറല്‍ പൊലീസ് പിടികൂടിയിരുന്നു. ജയിലില്‍നിന്ന് പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വര്‍ക്കല തിരുവമ്പാടിയിലുള്ള വ്യക്തിയുടെ ചന്ദനമരം മുറിച്ചുകടത്തി. ഈ സംഭവത്തില്‍ കൂട്ടാളികളെയെല്ലാം പൊലീസ് പിടികൂടെയെങ്കിലും ഫാൻറം പൈലി രക്ഷപ്പെട്ടു. അതിനുശേഷം തിരുവനന്തപുരം സിറ്റിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ടാണ് ഫാൻറം പൈലിയെയും കൂട്ടാളികളായ ചെങ്ങന്നൂര്‍ സതീശന്‍ എന്ന ബിജുരാജ്, കാരയ്ക്കാമണ്ഡപം നവാസ് എന്നിവരെയും മ്യൂസിയം പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story