Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരക്ക് വാഹന...

ചരക്ക് വാഹന പണിമുടക്ക്; ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് നീക്കം നിലച്ചു

text_fields
bookmark_border
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസി​െൻറ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ ജില്ലയിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അരി, പച്ചക്കറി ലോഡുകൾ എത്തിയില്ല. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ലോറികൾ അതിർത്തിയിൽ പിടിച്ചിട്ടതോടെയാണ് ചരക്കുനീക്കം സ്തംഭിച്ചത്. ചരക്കുമായി എത്തിയ വാഹനങ്ങളിൽനിന്ന് സാധനങ്ങൾ ഇറക്കാൻ കഴിഞ്ഞെങ്കിലും ഭൂരിഭാഗം ലോറികളും അതിർത്തി കടന്നിട്ടില്ല. ഇടത്തരം ചരക്ക് വാഹനങ്ങളും ലോറികളും സമരത്തിൽനിന്ന് വിട്ടുനിന്നിരുന്നു. അതേസമയം, കേരളത്തിലെ ചരക്ക് വാഹനങ്ങൾ പങ്കെടുക്കാതിരുന്നതിനാൽ ജില്ലയിൽനിന്നുള്ള ആഭ്യന്തര ചരക്കുനീക്കം സുഗമമായി നടന്നു. അന്തർ സംസ്ഥാന സർവിസ് നടത്തുന്ന ലോറി ഉടമകളുടെ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസി​െൻറ നേതൃത്വത്തിലാണ് സമരം. ഡീസൽ വിലവർധന പിൻവലിക്കുക, ട്രക്കുടമകള്‍ക്ക് രജിസ്ട്രേഷൻ വേണമെന്ന ജി.എസ്.ടി നിബന്ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്ന‍യിച്ചാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ബസ് തൊഴിലാളികൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിൽ ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ സമരത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story