Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
വൈറ്റില: 29 മണിക്കൂർ തുടർച്ചയായി സിത്താർ വായിച്ച് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച കെ.എം. രാധാകൃഷ്ണനെ സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് വീട്ടിലെത്തി ഷാൾ അണിയിച്ച് . കെ.ഡി. വിൻസ​െൻറ്, എൻ. സതീഷ്, എം.എസ്. ഹരിഹരൻ, കെ.എൻ. ദാസൻ, ടി.ആർ. അജയൻ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥിയെ മർദിച്ച ട്യൂഷന്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു മട്ടാഞ്ചേരി: വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയെത്തുടർന്ന് ട്യൂഷൻ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കൊച്ചുപറമ്പില്‍ ഹര്‍ഷാദി‍​െൻറ മകന്‍ സഫീറിനെയാണ്(14) പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ ക്ലാസിലെ അധ്യാപകനായ ഹര്‍ഷാദ്(37)മര്‍ദിച്ചത്. രണ്ട് ചൂരല്‍ ഉപയോഗിച്ചുള്ള അടിയിൽ കുട്ടിയുടെ ഇടത് ൈകയി​െൻറ മുകള്‍ ഭാഗത്ത് മുറിവ് പറ്റി. കുട്ടി ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മട്ടാഞ്ചേരി ഗുജറാത്തി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സഫീര്‍. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് മര്‍ദിച്ച അധ്യാപകനെ മട്ടാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തില്‍ വിട്ടയച്ചു. കപ്പല്‍ ചാലില്‍ ബോട്ട് മുങ്ങിയ സംഭവം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ 'നീതിമാൻ' മത്സ്യബന്ധന ബോട്ട് മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് കൊച്ചിന്‍ പോര്‍ട്ട് നോട്ടീസ് നല്‍കി. 1.42 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് പതിനൊന്ന് ദിവസമാണ് പോര്‍ട്ടി​െൻറ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. ഇതിന് പുറമെ അഞ്ച് കപ്പലുകള്‍ പോര്‍ട്ടില്‍ എത്താതെ വഴി മാറി പോയി. ബോട്ട് അഴിമുഖത്തുനിന്ന് ഉയര്‍ത്തുന്നതിനായി 29.5 ലക്ഷം രൂപയാണ് സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഇതെല്ലാം ചേര്‍ത്താണ് 1.42 കോടി പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പതിനഞ്ച് ദിവസത്തിനകം തുക അടക്കണമെന്നാണ് ഫിഷറീസ് വകുപ്പിനോട് പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story