Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം വ്യാപാരികൾ തടഞ്ഞു ; പരാതി അനുഭാവപൂർവം പരിഗണിക്കുമെന്ന് അധികൃതർ

text_fields
bookmark_border
ആലുവ: മെട്രോ സൗന്ദര്യവത്കരണം വ്യാപാരികൾ തടഞ്ഞു. തിങ്കളാഴ്ച രാവിലെ ദി ആലുവ മര്‍ച്ചൻറ്‌സ് അസോസിയേഷൻറെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ വ്യാപാരികള്‍ ആലുവയില്‍ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് നിർമാണ ജോലികള്‍ തടഞ്ഞത്. നിലവില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക് മുന്നിലെ പാര്‍ക്കിങ് സൗകര്യം ഇല്ലാതാക്കുന്ന സൗന്ദര്യവത്കരണം കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പരാതി. വ്യാപാരികളുടെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്ന് കെ.എം.ആര്‍.എല്‍. അധികൃതര്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരികള്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ.യോട് ആവശ്യപ്പെട്ടു . ഇതി​െൻറ ഭാഗമായി വൈകീട്ട് മൂന്നുമണിയോടെ കൊച്ചിയിലെ കെ.എം.ആര്‍.എല്‍. ഓഫിസില്‍ ചര്‍ച്ച നടത്തി. മെട്രോ സൗന്ദര്യവത്കരണത്തി​െൻറ സ്‌കെച്ചും, അനിമേഷന്‍ വിഡിയോയും അവിടെ വെച്ച് അധികൃതര്‍ വ്യാപാരികളെ കാണിച്ചു. കാല്‍നടപ്പാതയും സൈക്കിള്‍പാതയും വീതികുറച്ച് കടകള്‍ക്ക് മുന്നില്‍ തന്നെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം വേണമെന്ന നിലപാടില്‍ വ്യാപാരികള്‍ ഉറച്ചുനിന്നു. ഈ ആവശ്യത്തെ പറ്റി പഠിക്കാമെന്നും പരിഹാര മാര്‍ഗങ്ങള്‍ നിർദേശിക്കാമെന്നും കെ.എം.ആര്‍.എല്‍. അധികൃതര്‍ അറിയിച്ചതോടെ സമരത്തില്‍നിന്ന് വ്യാപാരികള്‍ പിന്മാറാന്‍ തീരുമാനിച്ചു. നിർമാണ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തു. വ്യാപാര സ്‌ഥാപനങ്ങള്‍ക്ക് മുന്നില്‍ ടൈല്‍ വിരിക്കുന്ന ജോലികളാണ് നിർത്തി വെച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ കെ.എം.ആര്‍.എല്‍. ജനറല്‍ മാനേജര്‍ ചന്ദ്രബാബു, എ.ജി.എം. ബഷീര്‍, ഫിനാന്‍സ് ഡയറക്ടര്‍ തിരുമാന്‍ അര്‍ജുനന്‍ എന്നിവരും വ്യാപാരികളെ പ്രതിനിധാനംചെയ്ത് ആലുവ മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് നസീര്‍ ബാബു, സെക്രട്ടറി എ.ജെ. റിയാസ്, ജോണി മൂത്തേടന്‍, ലത്തീഫ് പൂഴിത്തറ, പി.എം. മൂസക്കുട്ടി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story