Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസുകളുടെ എണ്ണം...

ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ പരാതി

text_fields
bookmark_border
പെരുമ്പാവൂർ: പെരുമ്പാവൂർ--ആലുവ കെ.എസ്.ആർ.ടി.സി റൂട്ടിൽ സ്കൂൾ സമയങ്ങളിൽ ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ അധികൃതർക്ക് പരാതി നൽകി. രാവിലെ 7.30 മുതൽ 10 വരെ ഓർഡിനറി ബസുകളുടെ എണ്ണം വളരെ കുറവാണ്. ഉള്ളതിലധികവും ലോ േഫ്ലാർ ബസുകളും, ലിമിറ്റഡ് സ്റ്റോപ് ബസുകളുമാണെന്ന് പരാതിയിൽ പറയുന്നു. ഓർഡിനറി ബസുകളിൽ പലതും കൈകാണിച്ചാൽ നിർത്താറില്ല. ചിലത് കൺെസഷൻ അനുവദിക്കുന്നില്ല. സ്കൂൾ സമയങ്ങളിൽ ജോലിക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്ന യാത്രക്കാരുണ്ടാകും. തിരക്ക് കാരണം യാത്ര ദുരിതമാണ്. റോഡുകൾ മോശമായതിനാൽ സാധാരണ എത്തുന്ന സമയം പിന്നിട്ടാണ് ബസുകൾ എത്തുന്നത്. രാവിലെ സ്കൂളിൽ വൈകി എത്തുന്നതിനാൽ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ശിക്ഷണ നടപടികൾക്ക് വിധേയരാകുകയാണെന്നാണ് വിദ്യാർഥികളുടെ പരാതി. വൈകീട്ടും ബസുകൾ കുറവാണ്. അതിരാവിലെയും വൈകീട്ട്നാലിനുശേഷവും ആവശ്യത്തിലധികം ബസുകളുണ്ട്. മാറമ്പിള്ളി, കുന്നുവഴി, മഞ്ഞപ്പെട്ടി, മുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളാണ് പെരുമ്പാവൂരിലെ വിവിധ സ്കൂളുകളിലെത്തുന്നത്. നഗരത്തിലെ ബോയ്സ്, ഗേൾസ് ഹൈസ്കൂളിലേക്ക് മാത്രം നൂറുകണക്കിന് വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിക്കുന്നുണ്ട്. ദുരിത യാത്രക്ക് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് എ.ടി.ഒക്ക് നൽകിയ പരാതിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു. അനധികൃത കെട്ടിടത്തിലേക്കുള്ള ടാറിങ് നീക്കം ഉപേക്ഷിക്കണം പെരുമ്പാവൂർ: നഗരസഭയിലെ റോഡുകൾ മുഴുവൻ അറ്റകുറ്റപ്പണി നടത്താതെ മദ്യശാല പ്രവർത്തിക്കുന്ന അനധികൃത കെട്ടിടത്തിലേക്കുള്ള വഴി ടാർ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് കൗൺസിലറുടെ വിയോജിപ്പുണ്ടായിട്ടും ഭരണ കക്ഷി കൗൺസിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കുള്ള വഴി പുനരുദ്ധാരണം നടത്താനുള്ള തീരുമാനത്തിൽ ദുരൂഹതയുള്ളതായി ഇതുസംബന്ധിച്ച് ചേർന്ന യോഗം ആരോപിച്ചു. സർക്കാർ പുറമ്പോക്ക് ഭൂമിയിലൂടെ കടന്നുപോകുന്ന വഴി നവീകരിക്കാനുള്ള ശ്രമം നഗരസഭ അധികാരികൾ ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിവറേജ് പ്രവർത്തിക്കുന്ന അനധികൃത കെട്ടിടത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് തോമസ് കെ. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. സിദ്ദീഖ്, രമണൻ സാരംഗി, ടി.എം. മുഹമ്മദ്കുഞ്ഞ്, സണ്ണി വേങ്ങൂർ, കെ.പി. ഷമീർ, പി.പി. സിദ്ദീഖ്, പരീക്കുട്ടി, എം.എം. നിസാർ, എം.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ പദ്ധതിക്കും മൂന്നുമാസത്തെ നൈപുണ്യ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ളവരും 50,000 രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ള വ്യക്തികൾക്കും അപേക്ഷിക്കാം. അഞ്ചുപേരിൽ കുറയാതെ സംഘമായോ സ്വയംതൊഴിൽ പദ്ധതിപ്രകാരം സംരംഭകരാകാവുന്നതാണ്. മേൽപറഞ്ഞ പദ്ധതികളിൽ താൽപര്യമുള്ളവർ ഇൗമാസം 11ന് നഗരസഭ ലൈബ്രറി ഹാളിൽ രാവിലെ 10ന് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. മൃഗാശുപത്രിയിൽ ബന്ധപ്പെടണം പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മുട്ടക്കോഴി വിതരണം, ആടുവിതരണം എന്നീ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ മൃഗാശുപത്രിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2595846 നമ്പറിൽ ബന്ധപ്പെടണം. അധ്യാപക ഒഴിവ് പെരുമ്പാവൂർ: ചേരാനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക‍​െൻറ (എച്ച്.എസ്.എ മലയാളം) താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10ന് എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. പെരുമ്പാവൂർ സബ്ട്രഷറിയിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്ന് പെരുമ്പാവൂർ: പെരുമ്പാവൂർ സബ്ട്രഷറിയിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യെപ്പട്ടു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന കുന്നത്തുനാട് ട്രഷറിയിൽ നിലവിൽ പെൻഷൻകാർക്കും മറ്റ് ഓഫിസുകളിൽനിന്നും ട്രഷറി സേവനത്തിന് എത്തുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും രേഖകൾ തയാറാക്കാൻ സജ്ജമാക്കിയിട്ടുള്ള ചെറിയ ഹാളിൽ വേണ്ടത്ര വെളിച്ച സൗകര്യമോ ഇരിപ്പിടമോ ഇല്ല. രണ്ട് ഫാൻ ഉള്ളത് പ്രവർത്തിക്കുന്നില്ല. പ്രായാധിക്യം മൂലവും വിവിധ രോഗങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന പെൻഷൻകാർക്കും വിവിധ ആവശ്യങ്ങൾക്ക് വരുന്ന പൊതുജനത്തിനും കുടിവെള്ള സൗകര്യമില്ല. എല്ലാ മാസവും 20ാം തീയതിവരെ പെൻഷൻകാർക്ക് പെൻഷൻ കൈപ്പറ്റുന്നതിന് രണ്ടുമുതൽ മൂന്നു മണിക്കൂർ വരെ ക്യൂവിൽ നിൽക്കേണ്ട സാഹചര്യമാണുള്ളത്. ജീവനക്കാരുടെ ഒഴിവുകൾ നികത്താത്തതാണ് കാരണം. ഇതിന് ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയ പരാതി പരിഹരിക്കപ്പെട്ടിട്ടില്ല. കൂടാതെ, മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിൽ വരുന്ന പൊതുജനങ്ങൾക്ക് നിലവിലെ ശൗചാലയ സൗകര്യം വർധിപ്പിക്കണമെന്നും ഇതുസംബന്ധിച്ച് ചേർന്ന യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ.ഡി. റാഫേൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ഐ. പോളച്ചൻ, കെ.വി. കുര്യാക്കോസ്, ജോയി പോൾ, പി. ഹരികുമാർ, എ.പി. പോൾ, എ.പി. പൗലോസ്, വി.പി. സണ്ണി എന്നിവർ സംസാരിച്ചു. പാണേക്കാവ് പാലം പുനർ നിർമിക്കാൻ എം.എൽ.എയുടെ നിവേദനം പെരുമ്പാവൂർ: കനത്ത മഴയിൽ തകർന്ന രായമംഗലം ഗ്രാമപഞ്ചായത്തിലെ പി.കെ.വി റോഡിലെ പാണേക്കാവ് പാലം പുനർ നിർമിക്കാനാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നൽകി. ഒരുകോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശ്ശേരി ചിത്രപ്പുഴ റോഡിലെ തകർന്ന രണ്ട് കലുങ്കുകൾ പുനരുദ്ധരിക്കാൻ 25 ലക്ഷം രൂപ അനുവദിക്കാനും നിവേദനത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ കനത്ത മഴയിൽ കേടുപാടുകൾ പറ്റിയ പൊതുമരാമത്ത് വകുപ്പിനുകീഴിെല പ്രവൃത്തികൾക്ക് പരിഹാരം തേടിയാണ് എം.എൽ.എ മന്ത്രിയെ സമീപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story