Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടാം കയർ വ്യവസായ...

രണ്ടാം കയർ വ്യവസായ പുനഃസംഘടന പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
ആലപ്പുഴ: ഏഴാം കയർ കേരളയുടെ സമാപന ദിവസമായ തിങ്കളാഴ്ച രണ്ടാം കയർ വ്യവസായ പുനഃസംഘടന പ്രഖ്യാപിക്കും. രാവിലെ 9.30ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ പുനഃസംഘടന സെമിനാർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കയർ അപ്പക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് സമാപനസമ്മേളനം ഭരണ പരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് രണ്ടാം കയർ പുനഃസംഘടന പ്രഖ്യാപനം നടത്തും. മന്ത്രി മേഴ്സിക്കുട്ടിയമ്മ സമ്മാനങ്ങൾ വിതരണം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. കയർ വികസന ഡയറക്ടർ എൻ. പദ്മകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വൈകുന്നേരം 6.30ന് സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. കയർ മേള, രാഷ്ട്രപതി സന്ദർശനം; നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം ആലപ്പുഴ: കയർ മേളയും രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണവും ഞായറാഴ്ച ആലപ്പുഴ നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. കയർ മേളയുടെ അവസാന ദിവസത്തേക്ക് കടന്നതോടെ വൻ ജനപങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേള കാണാൻ എത്തുന്നവർക്ക് ഗതാഗതക്കുരുക്ക് വിനയായി. വ്യാപാര ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കാൻ എഴുനൂറിലധികം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും ഉദ്യോഗസ്ഥരും ഞായറാഴ്ച ആലപ്പുഴയിൽ എത്തിയിരുന്നു. മേള നടക്കുന്ന ഇ.എം.എസ് സ്റ്റേഡിയം റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇക്കാരണത്താൽ കടപ്പുറത്തേക്ക് പോകുന്ന സ്വകാര്യബസുകൾ റൂട്ട് മാറ്റി സഞ്ചരിച്ചു. ഇത് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. കുടുംബമേള ആലപ്പുഴ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സിവിൽ സ്റ്റേഷൻ യൂനിറ്റ് കുടുംബ മേള ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോേജാ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എസ്. രാമഭദ്രൻ നായർ അധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷൻകാരെ സെക്രട്ടറി ശശികുമാർ പി. പണിക്കർ ആദരിച്ചു. 10, 12 ക്ലാസുകളിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. എം. മുഹമ്മദ്, യൂനസ്, സബ് കമ്മിറ്റി കൺവീനർമാരായ സി.ബി. ശാന്തപ്പൻ, പി.എസ്. അശോക് കുമാർ, കെ.കെ. ദേവരാജൻ, എ. കാസിം, പി.ബി. പുഷ്പാംഗദൻ, കെ. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story